വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും നയന്‍താര;
നായകൻ പ്രദീപ് രംഗനാഥൻ

വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും നയന്‍താര; നായകൻ പ്രദീപ് രംഗനാഥൻ

ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരിക്കുമെന്ന് സൂചന

വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും ഒരു പ്രധാന വേഷത്തിലെത്താനൊരുങ്ങി നയന്‍താര. 'ലവ് ടുഡേ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പ്രദീപ് രംഗനാഥനാണ് നായകൻ. അജിത്ത് ചിത്രത്തിൽ നിന്നൊഴിവാക്കിയതിന് പിന്നാലെയാണ് വിഘ്‌നേഷ് പുതിയ ചിത്രത്തിൻ്റെ വർക്കുകള്‍ ആരംഭിച്ചിരിക്കുന്നത്. അജിത്തിന് വേണ്ടി വിഘ്‌നേഷ് ശിവന്‍ ഒരുക്കിയ തിരക്കഥയായിരിക്കില്ല ഇതെന്നാണ് റിപ്പോർട്ടുകൾ. നയൻതാരയ്ക്കും പ്രദീപ് രംഗനാഥനുമായി മറ്റൊരു തിരക്കഥയാകും വിഘ്നേഷ് സംവിധാനം ചെയ്യുക. ചിത്രം ഒരു റൊമാന്റിക് ഡ്രാമയായിരിക്കുമെന്നാണ് സൂചന.

വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും നയന്‍താര;
നായകൻ പ്രദീപ് രംഗനാഥൻ
അജിത്തിന് പകരം പ്രദീപ് രംഗനാഥൻ ; വിഘ്‌നേഷ് ശിവന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ

കാത്ത് വാക്കുളൈ രണ്ട് കാതൽ ആണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിഘ്നേഷ് ശിവൻ സിനിമ. ചിത്രത്തിൽ നയൻതാരയും സാമന്തയുമായിരുന്നു നായികമാർ. 2015ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് ആദ്യമായി നയൻതാരയും വിഘ്നേഷും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും സൗഹൃദത്തിലാവുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. തുടർന്ന് 2022 ജൂൺ 9ന് താരജോഡികള്‍ വിവാഹിതരായി. വിവാഹത്തിന് ശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്.

വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും നയന്‍താര;
നായകൻ പ്രദീപ് രംഗനാഥൻ
നയന്‍താരയുടെ 75ാം ചിത്രം; ജയ്, സത്യരാജ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍

വിഘ്‌നേഷ് ശിവന്റെ കഴിഞ്ഞ മൂന്ന് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അനിരുദ്ധ് രവിചന്ദർ തന്നെയാണ് പുതിയ ചിത്രത്തിനും സംഗീതം നല്‍കുന്നത്. ശിവകാർത്തികേയനെ നായകനാക്കി ചെയ്യാൻ സംവിധായകൻ ആദ്യം പദ്ധതിയിട്ട കഥയാണിതെന്നാണ് റിപ്പോർട്ടുകള്‍. 'എൽഐസി' (ലവ് ഇൻഷുറൻസ് കോർപ്പറേഷൻ) എന്നായിരുന്നു ചിത്രത്തിന് വിഘ്നേഷ് ശിവൻ നല്‍കിയിരുന്ന ടൈറ്റിൽ. എന്നാൽ ഇപ്പോള്‍ അതേ ടൈറ്റിലാണോ അതോ മാറ്റമുണ്ടോ എന്നത് കാത്തിരുന്ന് കാണണം.

വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ വീണ്ടും നയന്‍താര;
നായകൻ പ്രദീപ് രംഗനാഥൻ
'ഞങ്ങളുടെ ഉയിരും, ഉലകവും'; നയന്‍താരയ്ക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികള്‍

അതേസമയം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 2023 ലെ സ്വപ്ന സിനിമയായി വിഘ്നേഷ് പ്രഖ്യാപിച്ച സിനിമയായിരുന്നു അജിത്തിന്റെ A62. എന്നാൽ കഥ ഇഷ്ടപ്പെടാത്തതിനാലും ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തോട് മത്സരിക്കാൻ വിഷ്നേഷ് പോരെന്ന വിലയിരുത്തലിലും അജിത്ത് വിഘ്നേഷിനെ ഒഴിവാക്കിയെന്നാണ് റിപ്പോർട്ട് . തുടർന്ന് A62 വുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളെല്ലാം വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു .

logo
The Fourth
www.thefourthnews.in