രജനീകാന്തിന് ശേഷം 
ധനുഷ്;  നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ അപ്ഡേറ്റ്

രജനീകാന്തിന് ശേഷം ധനുഷ്; നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ അപ്ഡേറ്റ്

നിലവിൽ ജയിലറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് നെൽസൺ ദിലീപ്കുമാർ

രജനികാന്ത് ചിത്രം ജയിലറിന് പിന്നാലെ ധനുഷിനൊപ്പം സിനിമ ചെയ്യാൻ സംവിധായകൻ നെൽസൺ ദിലീപ്കുമാർ. നെൽസൺ തന്നെ തിരക്കഥ എഴുതുന്ന ചിത്രം കമൽഹാസന്റെ നിർമാണ കമ്പനിയായ രാജ് കമൽ ഫിലിംസ് നിർമിക്കുമെന്നാണ് സൂചന. അനിരുദ്ധാണ് സംഗീതസംവിധാനമെന്നും റിപ്പോർട്ടുകൾ പറയുന്നു

രജനീകാന്തിന് ശേഷം 
ധനുഷ്;  നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ അപ്ഡേറ്റ്
അടുത്ത ചിത്രം വിക്കി കൗശലിനൊപ്പം, പക്ഷേ സംവിധായകനല്ലെന്ന് കരൺ ജോഹർ

കഥയുടെ വൺ ലൈൻ കേട്ട ധനുഷ് ഡേറ്റ് നൽകിയെന്നാണ് സൂചന. ജയിലറിന്റെ റിലീസിന് പിന്നാലെ നെൽസൺ തിരക്കഥ എഴുത്തിലേക്ക് കടക്കും . തിരക്കഥ എഴുതി കഴിഞ്ഞ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ക്യാപ്റ്റൻ മില്ലറിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ധനുഷ് സംവിധാനം ചെയ്യുന്ന രായൻ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ധനുഷ്. ഡി 50 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിരിക്കുകയാണ് താരം. ധനുഷ്, എസ് ജെ സൂര്യ, വിഷ്ണു വിശാൽ, കാളിദാസ് ജയറാം, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി 50ക്ക് ശേഷം സംവിധായകൻ ശേഖർ കമ്മുലയ്‌ക്കൊപ്പമാണ് ധനുഷിന്റെ അടുത്ത ചിത്രം.

രജനീകാന്തിന് ശേഷം 
ധനുഷ്;  നെൽസൺ ദിലീപ് കുമാർ ചിത്രത്തിന്റെ അപ്ഡേറ്റ്
എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുള്ളികളാവുന്നു? പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നതിൽ എതിർപ്പ്

നിലവിൽ ജയിലറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് നെൽസൺ ദിലീപ്കുമാർ. വമ്പൻ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ആഗസ്റ്റ് 10 ന് തീയേറ്ററുകളിലെത്തും. ബീസ്റ്റിന്റെ പരാജയം ജയിലറിലൂടെ മറികടക്കാനാകുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ

logo
The Fourth
www.thefourthnews.in