'മറന്തേൻ ഉന്നൈ'; വൈറലായി നിത്യാ മാമന്റെ മ്യൂസിക് ആൽബം

'മറന്തേൻ ഉന്നൈ'; വൈറലായി നിത്യാ മാമന്റെ മ്യൂസിക് ആൽബം

നിത്യാ മാമന്റെ നിമാ ക്രിയേഷൻസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്

യൂട്യൂബിൽ തരംഗമായി നിത്യാ മാമൻ പാടി അഭിനയിച്ച മ്യൂസിക് ആൽബം. "മറന്തേൻ ഉന്നൈ" എന്ന ആൽബമാണ് വൈറലായിരിക്കുന്നത്. അഞ്ച് ദിവസത്തിനകം 10 ലക്ഷം വ്യൂസിലേറെ നേടിക്കഴിഞ്ഞിരിക്കുകയാണ് ഗാനം. നിത്യാ മാമന്റെ നിമാ ക്രിയേഷൻസാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

വാഗമണിൽ ചിത്രീകരണം നടന്ന മ്യൂസിക് ആൽബം സംവിധാനം ചെയ്തിരിക്കുന്നത് സിബിൻ രാജാണ്. ഡി ജെ അഗ്നിവേശാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ മാറ്റ് കൂട്ടുന്ന മനോഹര ദൃശ്യങ്ങൾ പകർത്തിയത് സംഗീത് മാത്യൂസാണ്. നിമാ ക്രീഷൻസിന്റെ ബാനറിൽ അരുൺ സുകുമാറും നിത്യാ മാമനുമാണ് നിർമാണം.

'മറന്തേൻ ഉന്നൈ'; വൈറലായി നിത്യാ മാമന്റെ മ്യൂസിക് ആൽബം
ആരാണ് ലിയോയിലെ പാട്ടെഴുതുന്ന ഹൈസെൻബെർഗ് അനിരുദ്ധോ ലോകേഷോ ? അതോ മറ്റാരെങ്കിലുമോ ?; അന്വേഷണവുമായി സോഷ്യൽ മീഡിയ

എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലെ 'നീ ഹിമമഴയായി വരൂ' എന്ന ഗാനം പാടിയാണ് നിത്യാ മാമൻ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. തുടർന്ന് മിന്നൽ മുരളി, സൂഫിയും സുജാതയും, സന്തോഷം, എന്നാലും എന്റളിയാ തുടങ്ങി ഇരുപതലധികം ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in