കഥാപാത്രങ്ങളെ പിന്തുണയ്ക്കാത്ത തിരക്കഥ, ടിനു പാപ്പച്ചൻ ടച്ചില്ലാത്ത ചാവേര്‍
GardeniQ

കഥാപാത്രങ്ങളെ പിന്തുണയ്ക്കാത്ത തിരക്കഥ, ടിനു പാപ്പച്ചൻ ടച്ചില്ലാത്ത ചാവേര്‍

മേക്കിങ്ങിൽ എന്നും മികവ് നിലനിർത്താറുളള ടിനു പാപ്പച്ചന് രണ്ടര മണിക്കൂർ പറയാൻ പോന്ന സംഭവ വികാസങ്ങൾ തിരക്കഥ സമ്മാനിക്കുന്നില്ല.

ടിനു പാപ്പച്ചൻ - ജോയ് മാത്യു - കുഞ്ചാക്കോ ബോബൻ കൂട്ടിൽ ഏറെ പ്രതീക്ഷ വെച്ച ചിത്രം ചാവേർ, പ്രതീക്ഷയോളം ഉയർന്നുവോ? കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും ചാവേറുകളാവുന്ന മനുഷ്യരും തെയ്യക്കോലവും ഉ​ഗ്രൻ കഥാന്തരീക്ഷം സൃഷ്ടിക്കാനുളള ഘടകങ്ങള്‍ എല്ലാം ഉണ്ടായിരുന്നിട്ടും സിനിമ ആകർഷകമല്ലാതാവുന്നത് എന്തുകൊണ്ടാവും? പോരായ്മ സാ​ഹചര്യങ്ങളുടെ അഭാവം തന്നെ. പാർട്ടി-ജാതി രാഷ്ട്രീയം വലിയ സാധ്യതയായി മുന്നിൽ നിൽക്കെതന്നെ എന്തുകൊണ്ടാണ് പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാൻ തിരക്കഥാകൃത്തിനായില്ല എന്നതാണ് പ്രധാന ചോദ്യം.

കഥാപാത്രങ്ങളെ പിന്തുണയ്ക്കാത്ത തിരക്കഥ, ടിനു പാപ്പച്ചൻ ടച്ചില്ലാത്ത ചാവേര്‍
RIGHT NOW | INTERVIEW| 'ഫൈറ്റിനിടയിൽ മമ്മൂക്ക ശരിക്ക് കടിച്ചു'

മേക്കിങ്ങിൽ എന്നും മികവ് നിലനിർത്താറുളള ടിനു പാപ്പച്ചന് രണ്ടര മണിക്കൂർ പറയാൻ പോന്ന സംഭവ വികാസങ്ങൾ തിരക്കഥ സമ്മാനിക്കുന്നില്ല. അതുകൊണ്ടുതന്നെ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ’, ‘അജഗജാന്തരം’ എന്നീ മുൻ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ടിനുവിന്റെ ഏറ്റവും നിരാശ നൽകിയ ചിത്രമായി ചാവേറിനെ പറയേണ്ടിവരും.

തിരക്കഥ ശക്തമായിരുന്നെങ്കില്‍ പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കാൻ പോന്നവരായിരുന്നു ചാവേറിലെ ഓരോ കഥാപാത്രങ്ങളും. കഥാപാത്ര ​ഗെറ്റപ്പിൽ ഏറെ പ്രതീക്ഷ വെച്ച കുഞ്ചാക്കോ ബോബന്റെ അശോകനും സസ്പ‍ൻസ് നിലനിർത്തിയ പെപ്പെയുടെ കഥാപാത്രവും പ്രേക്ഷകരെ സ്വാധീനിക്കാനാവാതെ ദുർബല വേഷങ്ങളായി മാറുന്നു. കൂട്ടത്തിൽ നേരിയ തോതിലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചത് മുസ്തഫയുടെ വേഷത്തിലെത്തിയ മനോജ് കെ യു മാത്രം. ടൈറ്റിൽ ​ഡിസൈനിൽ തുടങ്ങുന്ന മികച്ച ​ഗ്രാഫിക്സും പശ്ചാത്തല സം​ഗീതവും ഫ്രെയിമുകളുടെ ഭം​ഗിയും മാത്രമാണ് ചാവേറിലെ ടിനു പാപ്പച്ചൻസ് ടച്ച്.

കഥാപാത്രങ്ങളെ പിന്തുണയ്ക്കാത്ത തിരക്കഥ, ടിനു പാപ്പച്ചൻ ടച്ചില്ലാത്ത ചാവേര്‍
'പ്രമോഷനുകളിൽനിന്ന് മാറിനിൽക്കാൻ മാത്രം കോമൺസെൻസില്ലാത്ത ആളല്ല ഞാൻ': കുഞ്ചാക്കോ ബോബൻ

സം​ഗീത മാധവൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ടെങ്കിലും പോരിനൊരു കഥാപാത്രമായിമാത്രം വന്നുപോകുന്നു. കൂടുതൽ ആളുകളും സംസാരിക്കുന്നത് കണ്ണൂർ ഭാഷയാണ്. പിഴവു തോന്നിയ മറ്റൊരിടവും വർത്തമാനങ്ങളാണ്. ഡബ്ബിങ്ങിലെ പിഴവായിരിക്കാം, പല ഇടത്തും ചുണ്ടനക്കം പല വഴിക്കായതായി തോന്നി. ചാക്കോച്ചന്റെ അശോകൻ ഉൾപ്പടെയുളള ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും സിനിമയുടെ ഏതെങ്കിലുമൊക്കെ ഘട്ടത്തിൽ പിഴക്കുന്നുണ്ട്. ടിനു പാപ്പച്ചൻ പതിവായി പിന്തുടരുന്ന, സംഭാഷണം കുറച്ച് ദൃശ്യങ്ങളെ സംവേദിക്കാൻ വിടുന്ന രീതി ചാവേറിലും പ്രയോ​ഗിച്ചിട്ടുണ്ട്. പക്ഷെ സംഭാഷണങ്ങൾ വളരെ കുറവായിരുന്നിട്ടും ആവർത്തനങ്ങളായി തോന്നിയത് മറ്റൊരു പോരായ്മ. ഒളിപ്പോരാട്ടം നടത്തുന്ന ഒരു കൂട്ടത്തെ ഭയപ്പാടോടെ നേരിടുന്ന അശോകനും മുസ്തഫയുമാണ് ക്ലൈമാക്സിലെ സംഘട്ടനരം​ഗത്തിൽ. ഇടക്കിടെ വന്നുപോകുന്ന സ്ലോ മോഷനും ​ഗ്ലാസ് ബ്രേക്കിങ് സിറ്റുവേഷനുകളും മാറ്റിനിർത്തിയാൽ സുപ്രീം സുന്ദറിന്റെ സംഘട്ടന മികവ് എവിടെയും പ്രകടമല്ല. കയ്യടിക്കാൻ പോന്ന ഒരു മൊമന്റും ആക്ഷൻ രം​ഗങ്ങൾ സമ്മാനിക്കുന്നുമില്ല.

അർജുൻ അശോകന്റെ അരുണും അനുരൂപിന്റെ തോമസും സജിൻ ​ഗോപുവിന്റെ ആസിഫും കാര്യമായൊന്നും ചെയ്യാനില്ലാത്ത വേഷങ്ങളാണ്. അശോകനും മുസ്തഫയും ഇവരുമൊന്നിച്ചുളള യാത്രയിലാണ് ചാവേർ തുടങ്ങുന്നതും അവസാനിക്കുന്നതും. കണ്ണൂരിൽ നിന്ന് തമിഴ്നാട് അതിർത്തി വരെയുളള യാത്രയ്ക്ക് ഒരു സർവൈവൽ സ്വഭാവവുമുണ്ട്. പക്ഷെ ഒരു സർവൈവൽ ത്രില്ലറിന്റെ സുഖമോ റോഡ് മുവിയുടെ രസമോ എവിടെയും കിട്ടുന്നില്ല. അങ്ങനെ ഏറെ പോരായ്മകളോടെ മാത്രം കണ്ടിരിക്കാനാവുന്ന ചിത്രമാണ് ചാവേർ.

logo
The Fourth
www.thefourthnews.in