തമിഴ് സിനിമയിൽ അന്യഭാഷ അഭിനേതാക്കൾ വേണ്ട; ചിത്രീകരണവും തമിഴ്നാട്ടിൽ മാത്രം; വിചിത്ര നിർദേശവുമായി 
ഫെഫ്സി

തമിഴ് സിനിമയിൽ അന്യഭാഷ അഭിനേതാക്കൾ വേണ്ട; ചിത്രീകരണവും തമിഴ്നാട്ടിൽ മാത്രം; വിചിത്ര നിർദേശവുമായി ഫെഫ്സി

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റ് ലൊക്കേഷൻസ് തേടാവൂ എന്നും നിർദേശം

തമിഴ് സിനിമകളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന തീരുമാനവുമായി ഫിലിം എംപ്ലോയിമെന്റ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്‌സി). സംവിധായകരും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സംഘടനയാണിത്. സിനിമകളുടെ ചിത്രീകരണവും തമിഴ്‌നാട്ടില്‍ മാത്രം നടത്തണമെന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റ് ലൊക്കേഷൻസ് തേടാവൂ എന്ന നിര്‍ദ്ദേശവും ഫെഫ്‌സി മുന്നോട്ട് വച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവാദ തീരുമാനം

തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. അടുത്തിടെ ഇറങ്ങിയ ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രങ്ങളിലെല്ലാം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തിയിരുന്നു. കൂടാതെ തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'ലിയോ', രജനീകാന്ത് ചിത്രം 'ജയിലര്‍' എന്നിവയിലും പ്രധാന കഥാപാത്രങ്ങളില്‍ അന്യഭാഷ താരങ്ങള്‍ എത്തുന്നുണ്ട്. ലിയോയില്‍ വില്ലനായി എത്തുന്നത് ഹിന്ദി സിനിമാ താരം സഞ്ജയ് ദത്താണ്. അതേസമയം രജനികാന്തിന്റെ ജയിലറില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവരാജ് കുമാറും എത്തുന്നുണ്ട്.

തമിഴ് സിനിമയിൽ അന്യഭാഷ അഭിനേതാക്കൾ വേണ്ട; ചിത്രീകരണവും തമിഴ്നാട്ടിൽ മാത്രം; വിചിത്ര നിർദേശവുമായി 
ഫെഫ്സി
'അമ്മയ്ക്ക് വെറുപ്പായിരുന്നു' : പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി സണ്ണി ലിയോണി

അടുത്തിടെ ഇറങ്ങിയ മാരി സെല്‍വരാജ് ചിത്രം മാമന്നനില്‍ ഫഹദ് ഫാസിലും ലാലും കീര്‍ത്തി സുരേഷുമായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ. മുൻപ് തമിഴ് സിനിമയില്‍ അന്യഭാഷ നായികമാരെ മാത്രം കാസ്റ്റ് ചെയ്യുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരുപക്ഷേ തമിഴ് സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളിലേയ്ക്ക് കൂടുതലും അന്യഭാഷ താരങ്ങള്‍ പരിഗണിക്കപ്പെടുന്നതാണോ ഫെഫ്‌സിയുടെ തീരുമാനത്തിന് പിന്നില്‍ എന്നതും ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

തമിഴ് സിനിമയിൽ അന്യഭാഷ അഭിനേതാക്കൾ വേണ്ട; ചിത്രീകരണവും തമിഴ്നാട്ടിൽ മാത്രം; വിചിത്ര നിർദേശവുമായി 
ഫെഫ്സി
'ആദിപുരുഷിന് സഹോദരനെ കിട്ടി', ട്രോളുകളാല്‍ നിറഞ്ഞ് സോഷ്യല്‍മീഡിയ; 'പ്രോജക്ട് കെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നീക്കി

25,000-ത്തോളം അംഗങ്ങളുള്ള ഫെഫ്‌സിയില്‍ ചലച്ചിത്ര-ടെലിവിഷന്‍ മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ അടക്കം 23 യൂണിയനുകളാണുള്ളത്

logo
The Fourth
www.thefourthnews.in