വിവാദങ്ങൾ തിരിച്ചടിയായില്ല; ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി ഓപ്പണ്‍ഹൈമര്‍

വിവാദങ്ങൾ തിരിച്ചടിയായില്ല; ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി ഓപ്പണ്‍ഹൈമര്‍

ലോകമെമ്പാടും ചിത്രം കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുന്നു

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗം തീർത്ത് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍. ഭഗവദ് ഗീത വിവാദങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഹോളിവുഡ് ചിത്രത്തിന് ലഭിച്ചത്. ജൂലൈ 21ന് റിലീസ് ചെയ്ത ചിത്രം നാലുദിവസം കൊണ്ട് ഇന്ത്യയില്‍ മാത്രം നേടിയത് 67 കോടി രൂപയാണ്. ലോകമെമ്പാടും ചിത്രം കളക്ഷൻ റെക്കോർഡുകളുമായി മുന്നേറുകയാണ്.

വിവാദങ്ങൾ തിരിച്ചടിയായില്ല; ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി ഓപ്പണ്‍ഹൈമര്‍
ഓപ്പണ്‍ഹൈമറും ഭഗവദ് ഗീതയും തമ്മിലെന്ത്?

ഫാസ്റ്റ് എക്‌സ്, മിഷന്‍ ഇംമ്പോസിബിള്‍ - ഡെഡ് റെക്കോണിങ് എന്നിവയേക്കാൾ നേട്ടം ഓപ്പൺഹൈമർ സ്വന്തമാക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. വെള്ളിയാഴ്ച 17.60 കോടി, ശനിയാഴ്ച 20.50 കോടി, ഞായര്‍ 20.60 കോടി, തിങ്കള്‍ 8 കോടി എന്നിങ്ങനെയാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ ഓപ്പൺഹൈമർ നേട്ടത്തിന്റെ കണക്കുകൾ.

വിവാദങ്ങൾ തിരിച്ചടിയായില്ല; ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനവുമായി ഓപ്പണ്‍ഹൈമര്‍
'ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗം'; നോളന്റെ ഓപ്പൺഹൈമർ വിവാദത്തിൽ

ആറ്റംബോംബിന്റെ പിതാവ് അറിയപ്പെടുന്ന ജെ. റോബര്‍ട്ട് ഓപ്പൺഹൈമറിന്റെ ജീവിതവും അദ്ദേഹത്തിന്റെ മാന്‍ഹട്ടന്‍ പ്രൊജക്ടുമാണ് ചിത്രത്തിന്റെ പ്രമേയം. കിലിയൻ മർഫിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിടുന്ന കിലിയന്‍ മര്‍ഫി ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗം ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും അത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് 'സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍' ആണ് ആദ്യം രംഗത്തെത്തിയത്. പറയുന്നത്.

logo
The Fourth
www.thefourthnews.in