ബീയാര്‍ പ്രസാദിന്റെ  അവസാന തിരക്കഥ, സംവിധാനം സഞ്ജീവ് ശിവൻ; 'ഒഴുകി ഒഴുകി ഒഴുകി' തീയേറ്ററുകളിലേക്ക്

ബീയാര്‍ പ്രസാദിന്റെ അവസാന തിരക്കഥ, സംവിധാനം സഞ്ജീവ് ശിവൻ; 'ഒഴുകി ഒഴുകി ഒഴുകി' തീയേറ്ററുകളിലേക്ക്

നേരത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു

നിരവധി അന്താരാഷ്ട്ര മേളകളിൽ ഇടംപിടിച്ച 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം തീയേറ്ററുകളിലേക്ക്. പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി രണ്ടിനാണ് റിലീസ് ചെയ്യുന്നത്.

പന്ത്രണ്ടു വയസുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങൾക്കാണ് അണിയറ പ്രവർത്തകർ ചിത്രം സമർപ്പിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം തേടിയുള്ള പന്ത്രണ്ട് വയസുകാരന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

ബീയാര്‍ പ്രസാദിന്റെ  അവസാന തിരക്കഥ, സംവിധാനം സഞ്ജീവ് ശിവൻ; 'ഒഴുകി ഒഴുകി ഒഴുകി' തീയേറ്ററുകളിലേക്ക്
റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു; ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കം

അകാലത്തില്‍ അന്തരിച്ച ബീയാര്‍ പ്രസാദ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'ഒഴുകി ഒഴുകി ഒഴുകി'. ബീയാര്‍ പ്രസാദും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

നേരത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്.

ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെന്‍ ആണ് ചിത്രത്തിന്റെ സംഗീതം , സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി.

മമ്മൂട്ടി നായകനായ അപരിചിതൻ എന്ന ചിത്രമാണ് സഞ്ജീവിന്റെ ആദ്യ സംവിധാന സംരംഭം. സാങ്കേതിക മികവിന്റെ പേരിൽ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു. രണ്ടാമത്തെ സിനിമയായ 'വേനലൊടുങ്ങാതെ' കാനഡ ഹിഡൻ ജെംസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in