'എല്ലാ കുടുബങ്ങളിലും ഒരു രഹസ്യമുണ്ട്'; നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസര്‍

'എല്ലാ കുടുബങ്ങളിലും ഒരു രഹസ്യമുണ്ട്'; നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസര്‍

ജൂണ്‍ 21-നാണ് ചിത്രം തീയേറ്ററുകളിലെത്തുക

പാര്‍വതിയെയും ഉര്‍വശിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിഗൂഢതകള്‍ നിറഞ്ഞ ചിത്രമായിരിക്കും 'ഉള്ളൊഴുക്ക്' എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഉര്‍വശിയെയും പാര്‍വതിയെയും കൂടാതെ അലന്‍സിയര്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. സുശിന്‍ ശ്യാമിന്റെ സംഗീതം സിനിമയിലെ നിഗൂഢതകളെ അടയാളപ്പെടുത്തുന്നു.

റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ നേരത്തെ പുറത്തുവന്ന പോസ്റ്ററിനും പ്രൊമോ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റെവറി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജൂണ്‍ 21-നാണ് ചിത്രം തീയറ്ററുകളിലെത്തുക.

'എല്ലാ കുടുബങ്ങളിലും ഒരു രഹസ്യമുണ്ട്'; നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസര്‍
ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു

സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സംവിധാനം പഠിച്ച ക്രിസ്റ്റോ ടോമി പഠനകാലത്ത് സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. 61ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ ഹൃസ്വചിത്രമായിരുന്നു കാമുകി. തുടര്‍ന്ന് കന്യക എന്ന ചിത്രത്തിനും ദേശീയ പുരസ്‌കാരം ലഭിച്ചു. കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്സീരിസിന്റെ സംവിധാകന്‍ കൂടിയാണ് ക്രിസ്റ്റോ.

പാര്‍വതി കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മലയാളത്തില്‍ സിനിമ ചെയ്തിട്ടില്ല. 2022ല്‍ പുറത്തിറങ്ങിയ പുഴുവാണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത 'വണ്ടര്‍ വിമെനി'ല്‍ പാര്‍വതിയുണ്ടായിരുന്നെങ്കിലും സിനിമ ഇംഗ്ലീഷിലായിരുന്നു.

'എല്ലാ കുടുബങ്ങളിലും ഒരു രഹസ്യമുണ്ട്'; നിഗൂഢത ഒളിപ്പിച്ച് 'ഉള്ളൊഴുക്ക്' ടീസര്‍
ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, സംഗീതം: സുഷിന്‍ ശ്യാം, ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത് & അനില്‍ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സൗണ്ട് റീ-റീക്കോര്‍ഡിങ്ങ് മിക്‌സര്‍: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ആംബ്രോ വര്‍ഗീസ്, കാസ്റ്റിംഗ് ഡയറക്ടര്‍: വര്‍ഷ വരദരാജന്‍.

logo
The Fourth
www.thefourthnews.in