മാര്‍ക്കോസിന്റെ  ഡപ്പാംകൂത്ത് 'തെലങ്കാന ബൊമ്മലു'; പ്രേമലു നാളെ തീയേറ്ററിലേക്ക്

മാര്‍ക്കോസിന്റെ ഡപ്പാംകൂത്ത് 'തെലങ്കാന ബൊമ്മലു'; പ്രേമലു നാളെ തീയേറ്ററിലേക്ക്

നസ്‌ലിന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന് ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചന

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്യുന്ന 'പ്രേമലു' എന്ന ചിത്രത്തിലെ പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും സംഗീതം വിഷ്ണു വിജയും ആണ്. കെ ജി മാര്‍ക്കോസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നസ്‌ലിന്‍, മമിത ബൈജു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന സൂചനയാണ് ട്രെയിലറും ഗാനങ്ങളും നല്‍കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ നിര്‍മാണ സംരംഭമാണിത്. ഫെബ്രുവരി 9ന് ഭാവന റിലീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.

മാര്‍ക്കോസിന്റെ  ഡപ്പാംകൂത്ത് 'തെലങ്കാന ബൊമ്മലു'; പ്രേമലു നാളെ തീയേറ്ററിലേക്ക്
'ജീവന്‍' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ ആദ്യ ഗാനമായ കുട്ടി കുഡിയെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. അജ്മൽ സാബുവാണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് - ആകാശ് ജോസഫ് വർഗീസ്, വിനോദ് രവീന്ദ്രനാണ് കലാ സംവിധാനം.

logo
The Fourth
www.thefourthnews.in