കാത്തിരിപ്പിന്റെ നീളം കുറയുന്നു, മലയാളത്തിന്റെ ആടുജീവിതം മാർച്ചിലെത്തും; പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടു

കാത്തിരിപ്പിന്റെ നീളം കുറയുന്നു, മലയാളത്തിന്റെ ആടുജീവിതം മാർച്ചിലെത്തും; പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടു

ഏപ്രിലിൽ നിരവധി റിലീസുകൾ ഉള്ളതിനാലും നായകൻ പൃഥ്വിരാജിന്റെ തിരക്കുകളും കാരണമാണ് റിലീസ് തീയതി നേരത്തെയാക്കുന്നതെന്നാണ് സൂചന

മലയാളത്തിന്റെ അഭിമാന ചിത്രങ്ങളിൽ ഒന്നായ ആടുജീവിതത്തിന്റെ റിലീസ് തീയതി മാറ്റി. നേരത്തെ ഏപ്രിൽ 10 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാർച്ച് 28 ന് തീയേറ്ററുകളിൽ എത്തും. ഏപ്രിലിൽ നിരവധി റിലീസുകൾ ഉള്ളതിനാലും നായകൻ പൃഥ്വിരാജിന്റെ തിരക്കുകളും കാരണമാണ് റിലീസ് തീയതി നേരത്തെയാക്കുന്നതെന്നാണ് സൂചന.

മലയാളത്തിൽ ഇന്നും ബെസ്റ്റ്സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി 16 വർഷത്തെ തയ്യാറെടുപ്പുകളാണ് അണിയറ പ്രവർത്തകർ നടത്തിയത്. പത്ത് വർഷം നീണ്ട തിരക്കഥ രചനയ്ക്കും ആറ് വർഷത്തോളം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കുമൊടുവിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

കാത്തിരിപ്പിന്റെ നീളം കുറയുന്നു, മലയാളത്തിന്റെ ആടുജീവിതം മാർച്ചിലെത്തും; പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടു
സ്പിരിറ്റിലെ സമീറിൽ നിന്ന് ഭ്രമയുഗത്തിലെ പാചകക്കാരനിലേക്ക്; സിദ്ധാർത്ഥ് ഭരതൻ കൈയടി നേടുമ്പോൾ

ആടുജീവിതത്തിലെ നജീബായി നടൻ പൃഥ്വിരാജ് എത്തുമ്പോൾ ഇന്ത്യൻ സിനിമയിലെതന്നെ ദൃശ്യവിസ്മയമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ ഭാഗവും ഷൂട്ട് ചെയ്തത്.

കാത്തിരിപ്പിന്റെ നീളം കുറയുന്നു, മലയാളത്തിന്റെ ആടുജീവിതം മാർച്ചിലെത്തും; പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടു
'അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ എന്ത്ചെയ്യുമെന്ന് ആലോചിച്ചു, അതിനുത്തരമാണ് ഞങ്ങള്‍'; മല്ലികാവസന്തത്തിൽ തൊണ്ടയിടറി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാത്തിരിപ്പിന്റെ നീളം കുറയുന്നു, മലയാളത്തിന്റെ ആടുജീവിതം മാർച്ചിലെത്തും; പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടു
മഞ്ഞുമ്മൽ ബോയ്‌സ് 22ന് തന്നെ, വിട്ടുനിൽക്കുന്ന തീയേറ്ററുകളുമായി സഹകരിക്കില്ല; നിലപാട് വ്യക്തമാക്കി നിർമാതാക്കളുടെ സംഘടന

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പിആർഒ: ആതിര ദിൽജിത്ത്.

logo
The Fourth
www.thefourthnews.in