പ്രിയദർശൻ ചിത്രം 
കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

ഏപ്രിൽ 6 നാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത്

പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്. തീയേറ്ററിൽ എത്തി ഒരുമാസം പിന്നിടുമ്പോൾ തന്നെ ചിത്രം ഒടിടിയിലെത്തുകയാണ്. തീയേറ്ററിൽ വേണ്ടത്ര വിജയമാകാതിരുന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 5 ന് സ്ട്രീമിങ് ആരംഭിക്കും. ഏപ്രിൽ 6 ന് ഈസ്റ്റർ റിലീസായാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്

ഷെയ്ൻ നിഗം നായകനായ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സിദ്ദീഖ്,മണിയൻപിള്ള രാജു, മേനക സുരേഷ്, ഗായത്രി ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ കൂടിയാണ് കൊറോണ പേപ്പേഴ്സിനെ അവതരിപ്പിച്ചത്.

തമിഴ് ചിത്രം എട്ട് തോട്ടയെ അടിസ്ഥാനമാക്കി പ്രിയദർശൻ ഒരുക്കിയ കൊറോണ പേപ്പേഴ്സ് ഫോർ ഫ്രെയിംസിന്റെ ബാനറിൽ നിർമിച്ചതും പ്രിയദർശൻ തന്നെയാണ്. ശ്രീഗണേഷിന്റെ കഥയ്ക്ക് പ്രിയദർശൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

പ്രിയദർശൻ ചിത്രം 
കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു
"കാസർഗോഡ് കുറെ നെഗറ്റീവ് സഹിച്ചതാണ്, ഇത് ഞങ്ങളെ ഒരുതരത്തിലും ബാധിക്കില്ല" സെന്ന ഹെഗ്ഡെ
logo
The Fourth
www.thefourthnews.in