പണം വാങ്ങിയിട്ടും 'കൊറോണ കുമാറില്‍' അഭിനയിച്ചില്ല; ചിമ്പുവിനെതിരെ നിര്‍മാതാവിന്റെ പരാതി

പണം വാങ്ങിയിട്ടും 'കൊറോണ കുമാറില്‍' അഭിനയിച്ചില്ല; ചിമ്പുവിനെതിരെ നിര്‍മാതാവിന്റെ പരാതി

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലാണ് നിര്‍മാതാവ് പരാതി നല്‍കിയിരിക്കുന്നത്

വിവാദങ്ങളിലും കേസുകളിലുംനിന്ന് ഇടവേളയില്ലാത്ത നടനാണ് തമിഴ് സൂപ്പര്‍ താരം സിലമ്പരശന്‍ എന്ന ചിമ്പു. ചിമ്പുവിനെിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ഇഷാരി കെ ഗണേഷ്. താന്‍ നിര്‍മിക്കാനിരുന്ന 'കൊറോണ കുമാറില്‍' അഭിനയിക്കുന്നതിനു പണം വാങ്ങിയ ചിമ്പു, പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നാണ് ഗണേഷിന്റെ ആരോപണം. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിലാണ് നിര്‍മാതാവ് പരാതി നല്‍കിയിരിക്കുന്നത്.

പണം വാങ്ങിയിട്ടും 'കൊറോണ കുമാറില്‍' അഭിനയിച്ചില്ല; ചിമ്പുവിനെതിരെ നിര്‍മാതാവിന്റെ പരാതി
ഒരു സൈക്കിളിക്കല്‍ പ്രക്രിയയാണ് ഫാസിസം, എങ്ങനെ അതിജീവിക്കുമെന്ന് ഓർക്കാറുണ്ട്: കനി കുസൃതി

മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുന്നതുവരെയോ തന്റെ പ്രൊഡക്ഷന്റെ ബാനറില്‍ പുതിയ സിനിമ ചെയ്യുന്നതുവരെയോ ചിമ്പു മറ്റ് പ്രോജക്ടുകളില്‍ അഭിനയിക്കുന്നത് തടയണമെന്നാണ് ഇഷാരി ഗണേഷിന്റെ ആവശ്യം. ഒന്‍പതരക്കോടി രൂപയാണ് ചിത്രത്തിനു ചിമ്പുവിന്റെ പ്രതിഫലം തീരുമാനിച്ചിരുന്നത്. 2021-ല്‍ നാലരക്കോടി രൂപ അഡ്വാന്‍സായി നല്‍കിയെന്നും നിര്‍മാതാവ് പറയുന്നു.

പണം വാങ്ങിയിട്ടും 'കൊറോണ കുമാറില്‍' അഭിനയിച്ചില്ല; ചിമ്പുവിനെതിരെ നിര്‍മാതാവിന്റെ പരാതി
ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്ഡേറ്റ്; കമല്‍ഹാസനോടൊപ്പം ചിമ്പുവും പ്രധാന വേഷത്തില്‍

ആരോപ‍ം സംബന്ധിച്ച് ചിമ്പുവിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് ചിമ്പുവിന്റെ പുതിയ ചിത്രം. തഗ് ലൈഫിലെ താരത്തിന്റെ ക്യാരക്ടര്‍ ടീസര്‍ കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചുപായുന്ന ചിമ്പുവിന്റെ ടീസര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കയ്യില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് ചിമ്പുവിന്റെ എന്‍ട്രി. ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവെച്ച പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ്.

logo
The Fourth
www.thefourthnews.in