ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്ഡേറ്റ്; കമല്‍ഹാസനോടൊപ്പം ചിമ്പുവും  പ്രധാന വേഷത്തില്‍

ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്ഡേറ്റ്; കമല്‍ഹാസനോടൊപ്പം ചിമ്പുവും പ്രധാന വേഷത്തില്‍

കയ്യില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് തഗ് ലൈഫിലേക്കുള്ള ചിമ്പുവിന്റെ എന്‍ട്രി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പുതിയ അപ്‌ഡേറ്റാണ് മണിരത്‌നം-കമല്‍ഹാസന്‍ ടീമിന്റെ തഗ് ലൈഫ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പു ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്ന ക്യാരക്ടര്‍ ടീസറും പോസ്റ്ററുമാണ് ഇന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്.

ബോര്‍ഡര്‍ പട്രോള്‍ വാഹനത്തില്‍ മണലാരണ്യത്തില്‍ കുതിച്ചുപായുന്ന ചിമ്പുവിന്റെ ടീസർ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കയ്യില്‍ തോക്കുമായി തീപ്പൊരി ലുക്കിലാണ് ചിന്പുവിന്റെ എന്‍ട്രി. ന്യൂ തഗ് ഇന്‍ ടൗണ്‍ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവെച്ചിരിക്കുന്ന പോസ്റ്റര്‍ സൂചിപ്പിക്കുന്നത് ചിത്രത്തില്‍ ആക്ഷന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നു കൂടിയാണ്.

ആവേശം ഇരട്ടിയാക്കി തഗ് ലൈഫ് അപ്ഡേറ്റ്; കമല്‍ഹാസനോടൊപ്പം ചിമ്പുവും  പ്രധാന വേഷത്തില്‍
'മന്ദാകിനി'യിലെ പുതിയ ഗാനം നാളെ; ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഡബ്‌സീ

36 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്‌കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ജോജു ജോര്‍ജ്, തൃഷ, ഐശ്വര്യ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.

നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിനുവേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സിനെയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in