ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല

ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ ചർച്ച പോലും നടന്നിട്ടില്ല

യുവനടൻ ഷെയ്ൻ നിഗത്തിനെതിരായ വിലക്ക് തുടരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ പ്രതിനിധികളുമായി ചില ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായിട്ടില്ലെന്നും നിലവിൽ നിസഹകരണം തുടരുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികൾ ദ ഫോർത്തിനോട് പറഞ്ഞു. വിലക്കിൽ അമ്മയുടെ ഇടപെടൽ ആവശ്യപ്പെട്ട് നേരത്തെ ഷെയ്ൻ താരസംഘടനയ്ക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല
നടക്കുന്നത് നുണപ്രചാരണം; ഇടപെടൽ ആവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് ഷെയ്ൻ നിഗത്തിന്റെ കത്ത്

ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ ചർച്ച പോലും നടന്നിട്ടില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. കാരണം നിലവിൽ ശ്രീനാഥ് അമ്മയിൽ അംഗമല്ല. അതിനാൽ തന്നെ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് താരസംഘടന സ്വീകരിച്ചിട്ടുള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്കിന് പിന്നാലെ ശ്രീനാഥ് അമ്മയിൽ അംഗത്വത്തിന് അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചിട്ടില്ല. നാളെ ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ അപേക്ഷ പരിഗണിക്കുമെന്നാണ് സൂചന.

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല
ധ്യാന്‍ ശ്രീനിവാസന് അംഗത്വം നല്‍കി അമ്മ; ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള പ്രശ്‌നക്കാരുടെ കാര്യത്തില്‍ തീരുമാനം പിന്നീട്

ശ്രീനാഥിനൊപ്പം അപേക്ഷ നൽകിയ ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർക്ക് അമ്മ അംഗത്വം നൽകിയിരുന്നു. ശ്രീനാഥിനെതിരെ നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ് അപേക്ഷ എക്സിക്യൂട്ടീവ് യോഗത്തിന്റെ പരിഗണനയ്ക്കായി മാറ്റിവച്ചിട്ടുള്ളത്

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല
'ഇനിയും സഹിക്കാനാകില്ല'; ഷെയ്ൻ നിഗമിനെയും ശ്രീനാഥ് ഭാസിയെയും വിലക്കി ചലച്ചിത്രസംഘടനകൾ

സെറ്റിൽ മോശമായി പെരുമാറിയതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും രണ്ടുമാസം മുൻപ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയത് താരസംഘടനയായ അമ്മയും ഫെഫ്കയും പങ്കെടുത്ത യോഗത്തിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം.

ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരായ വിലക്ക് തുടരും; ഷെയ്ന്റെ പ്രശ്നത്തിൽ നടന്നത് ചർച്ച മാത്രം, തീരുമാനമായിട്ടില്ല
സെറ്റിൽ വീണ്ടും പ്രശ്നമുണ്ടാക്കി ഷെയ്ൻ നിഗം; വിഷയം ഫെഫ്കയെ അറിയിച്ച് സംവിധായകൻ, പരോക്ഷ വിമർശനവുമായി പെപ്പെ
logo
The Fourth
www.thefourthnews.in