'പ്രോജക്ട് കെ' വിഷ്ണുവിന്റെ പുതിയ അവതാരകഥ; വിശദാംശങ്ങൾ പങ്കുവച്ച് നിർമ്മാതാവ് അശ്വിനി ദത്ത്

'പ്രോജക്ട് കെ' വിഷ്ണുവിന്റെ പുതിയ അവതാരകഥ; വിശദാംശങ്ങൾ പങ്കുവച്ച് നിർമ്മാതാവ് അശ്വിനി ദത്ത്

ചിത്രം ജനുവരി 12-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

ദീപികയും പ്രഭാസും ആദ്യമായി ഒരുമിക്കുന്ന പ്രോജക്ട് കെയുടെ കൂടുതൽ വിശേഷങ്ങൾ പുറത്ത് വിട്ട് നിർമ്മാതാവ് അശ്വിനി ദത്ത്. വിഷ്ണുവിന്റെ ആധുനിക കാലത്തെ അവതാരത്തെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം 70 ശതമാനം പൂർത്തിയായെന്നും വിഎഫ്എക്‌സ് ഉൾപ്പെടെയുളള സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചുളള സിനിമയായിരിക്കും പ്രോജക്ട് കെ എന്നും അദ്ദേഹം പറഞ്ഞു. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

അശ്വിനി ദത്ത്
അശ്വിനി ദത്ത്

പ്രഭാസും ദീപിക പദുക്കോണും ഒരുമിച്ചെത്തുന്ന പ്രോജക്ട് കെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്ന ചിത്രമാണ്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പ്രോജക്ട് കെയിൽ മെഗാസ്റ്റാർ അമിതാഭ് ബച്ചനും ദിഷ പടാനിയും ഉൾപ്പെടെയുളള ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്.

'പ്രോജക്ട് കെ' വിഷ്ണുവിന്റെ പുതിയ അവതാരകഥ; വിശദാംശങ്ങൾ പങ്കുവച്ച് നിർമ്മാതാവ് അശ്വിനി ദത്ത്
ദീപികയും പ്രഭാസും ആദ്യമായി ഒരുമിക്കുന്നു; പ്രോജക്ട് കെ അടുത്തവർഷം തീയേറ്ററുകളിൽ

ഗ്രാഫിക്‌സിന് ഏറെ പ്രാധാന്യമുളള ചിത്രമായിരിക്കും പ്രോജക്ട് കെ. ഗ്രാഫിക്‌സ് ജോലികൾ ആരംഭിച്ചിട്ട് അഞ്ച് മാസമായിരിക്കുന്നു. സിനിമയുടെ ഷൂട്ടിങ് നിലവിൽ ഏകദേശം 70 ശതമാനം പൂർത്തിയാക്കി. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സൗണ്ട്‌ട്രാക്ക് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ ഫാന്റസിയുടെയും സയൻസ് ഫിക്ഷന്റെയും ഘടകങ്ങളുണ്ട്. സിനിമയുടെ ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാനായി നാലോ അഞ്ചോ സ്റ്റണ്ട് കൊറിയോഗ്രാഫർമാരെയും നിയോഗിച്ചിട്ടുണ്ട്. പ്രോജക്ട് കെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അശ്വിനി ദത്ത് പറഞ്ഞു

ദീപിക പദുക്കോണിന്റെ തെലുങ്ക് സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് പ്രോജക്ട് കെ. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലും നിർമ്മിക്കുന്ന ചിത്രം രാജ്യത്തെ മറ്റ് പ്രധാന ഭാഷകളിലും റിലീസ് ചെയ്യും. ചിത്രം 2023 ജനുവരി 12-ന് പ്രദർശനത്തിനെത്തുമെന്ന് നേരത്തെ നിർമാതാക്കളായ വൈജയന്തി മൂവീസ് പ്രഖ്യാപിച്ചിരുന്നു

logo
The Fourth
www.thefourthnews.in