തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും  അമിതാബ് ബച്ചനും

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും അമിതാബ് ബച്ചനും

ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നു. ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170-ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ഹം, അന്ധാ കാണൂൻ, ഗെരാഫ്താർ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌ക്രീൻ സ്‌പേസ് പങ്കിട്ട ഇരുവരും 32 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്.

തലൈവർ 170; 32 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് രജനികാന്തും  അമിതാബ് ബച്ചനും
ജയ് ഭീം സംവിധായകനൊപ്പം രജനീകാന്ത് ; സ്ഥിരീകരിച്ച് ലൈക്ക പ്രൊഡക്ഷൻസ്

ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം. തമിഴിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാകും ഇത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ ജയിലറിന്റെ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കിയ രജനികാന്ത്, ലാൽ സലാമിന്റെ ചിത്രീകരണ തിരക്കുകളിലാണ്. രജനീകാന്തിന്റെ കരിയറിലെ 170-ാമത്തെ ചിത്രമായതിനാലാണ് തലൈവർ 170 എന്ന് താത്കാലികമായി പേരിടുകയായിരുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

ചിത്രത്തിൽ ജയിലർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്. പ്രിയങ്ക മോഹൻ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ മൊയ്‌തീൻ ഭായി എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് എത്തുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിൽ രജനികാന്ത് എത്തുന്നതോടെ ചിത്രത്തിന് ഇതുവരെ ഉണ്ടായിരുന്നതിനെക്കാൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

logo
The Fourth
www.thefourthnews.in