21 വർഷത്തിനുശേഷം ഒരേ സ്റ്റുഡിയോയിൽ ഉലകനായകനും തലൈവരും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

21 വർഷത്തിനുശേഷം ഒരേ സ്റ്റുഡിയോയിൽ ഉലകനായകനും തലൈവരും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

21 വർഷത്തിനുശേഷമാണ് ഒരേ സ്റ്റുഡിയോയിൽ ഇരു താരങ്ങളുടെയും സിനിമകളുടെ ചിത്രീകരണം ഒരേസമയം നടക്കുന്നത്

വർഷങ്ങൾക്കുശേഷം ഒരേ സ്റ്റുഡിയോയിൽ ചിത്രീകരണവുമായി ഉലകനായകൻ കമൽഹാസനും സൂപ്പർസ്റ്റാർ രജിനികാന്തും. കമൽഹാസൻ നായകനാവുന്ന ഇന്ത്യൻ 2 വും രജിനികാന്ത് നായകനാവുന്ന തലൈവർ 170 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണവുമാണ് നടക്കുന്നത്. 21 വർഷത്തിനുശേഷമാണ് ഒരു സ്റ്റുഡിയോയിൽ ഇരുതാരങ്ങളുടെയും സിനിമകളുടെ ചിത്രീകരണം ഒരേസമയം നടക്കുന്നത്.

ചിത്രീകരണത്തിനിടെ കണ്ടുമുട്ടിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന്റെ ചിത്രീകരണത്തിനായിട്ടാണ് കമൽ സ്റ്റുഡിയോയിൽ എത്തിയത്. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

21 വർഷത്തിനുശേഷം ഒരേ സ്റ്റുഡിയോയിൽ ഉലകനായകനും തലൈവരും; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
ചാന്തുപൊട്ട് ചെയ്ത ക്രൂരതയ്ക്ക് 'പ്രായശ്ചിത്തം' ചെയ്യുന്ന കാതൽ

'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170. മഞ്ജുവാര്യർ നായികയാവുന്ന ചിത്രത്തിൽ ദുഷാരാ അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബട്ടി, വിജയൻ, റിതിക സിംഗ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ലൈക്ക പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

അനിരുദ്ധ് രവിചന്ദ്രനാണ് രണ്ട് ചിത്രങ്ങളുടെയും സംഗീതസംവിധാനം എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ 2 വിന്റെ ചിത്രീകരണം തൊട്ടടുത്ത് നടക്കുന്നുണ്ടെന്നറിഞ്ഞ രജിനികാന്ത് കമലിനെ കാണുന്നതിന് ഷൂട്ടിങ് സൈറ്റിൽ വരുന്നുണ്ടെന്ന് അണിയറപ്രവർത്തകരെ അറിയിക്കുകയായിരുന്നു.

എന്നാൽ വിവരമറിഞ്ഞ കമൽഹാസൻ രജിനിയുടെ ഷൂട്ടിങ് സെറ്റിലേക്ക് എത്തുകയായിരുന്നു. 21 വർഷം മുമ്പ് 'ബാബ', 'പഞ്ചതന്ത്രം' എന്നീ ചിത്രങ്ങളുടെ ചിത്രീകരണമായിരുന്നു ഒരേ സ്റ്റുഡിയോയിൽ നടന്നത്.

logo
The Fourth
www.thefourthnews.in