രജനികാന്തിന്റെ കൂലി ടീസറിലെ പാട്ട്; ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല

രജനികാന്തിന്റെ കൂലി ടീസറിലെ പാട്ട്; ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല

അനിരുദ്ധ് ആണ് കൂലിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ടീസറിൽ അനുവാദം ഇല്ലാതെ പാട്ട് ഉപയോഗിച്ചുവെന്ന സംഗീത സംവിധായകൻ ഇളയരാജയുടെ ആരോപണം നിലനിൽക്കില്ലെന്ന് വിദഗ്ധർ.

രേഖകൾ പ്രകാരം ടീസറിൽ ഉപയോഗിച്ച 'വാ വാ പക്കം വാ' എന്ന ഗാനത്തിന് ഇളയരാജയ്ക്ക് അവകാശമില്ല. 'തങ്കമഗൻ' എന്ന ചിത്രത്തിലെ ഗാനമാണ് 'വാ വാ പക്കം വാ'. ടീസർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ ഇളയരാജ വക്കീൽ നോട്ടീസ് അയക്കുകയായിരുന്നു.

രജനികാന്തിന്റെ കൂലി ടീസറിലെ പാട്ട്; ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല
സിനിമയിലെ നഷ്ടം നികത്തിയില്ല; കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമി

എന്നാൽ ടീസറിൽ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന്റെ പകർപ്പവകാശം ഇളയരാജയ്ക്ക് ഇല്ലെന്ന് പ്രമുഖ നിരൂപകനായ സതീഷ് കുമാറാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എക്കോ കാറ്റലോഗിന് ആണ് ചിത്രത്തിന്റെ പകർപ്പവകാശം ഉള്ളത്. പിന്നീട് എക്കോ കാറ്റലോഗിനെ സോണി മ്യൂസിക് സൗത്ത് ഏറ്റെടുത്തു. ഈ പകർപ്പവകാശം പിന്നീട് സൺപിക്‌ച്ചേഴ്‌സിന് നൽകിയെന്നും സതീഷ് കുമാർ പറഞ്ഞു.

അനിരുദ്ധ് ആണ് കൂലിയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.'വാ വാ പക്കം വാ' എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയിൽ അനുമതി നേടണമെന്നും അല്ലെങ്കിൽ ടീസറിൽ നിന്ന് ഗാനം നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജ പറഞ്ഞത്.

രജനികാന്തിന്റെ കൂലി ടീസറിലെ പാട്ട്; ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല
മിഖായേലിന്റെ സ്പിന്‍ ഓഫ്, മാര്‍ക്കോയായി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനി ചിത്രം ഷൂട്ടിങ് ആരംഭിച്ചു

'വാ വാ പക്കം വാ' എന്ന ഗാനത്തിന്റെയും ടീസറിലെ സംഗീതത്തിന്റെയും യഥാർത്ഥ ഉടമ ഇളയരാജയാണ് എന്നും ഈ സംഗീതം ഉപയോഗിക്കുന്നതിനായി സംഗീതജ്ഞനിൽ നിന്നും ഔപചാരികമായ അനുമതി വാങ്ങിയിട്ടില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഇത് 1957ലെ പകർപ്പവകാശ നിയമപ്രകാരമുള്ള കുറ്റമാണെന്നും നോട്ടീസ് ചൂണ്ടിക്കാണിക്കുന്നു.

logo
The Fourth
www.thefourthnews.in