മിഖായേലിന്റെ  സ്പിന്‍ ഓഫ്, 
മാര്‍ക്കോയായി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനി ചിത്രം ഷൂട്ടിങ് ആരംഭിച്ചു

മിഖായേലിന്റെ സ്പിന്‍ ഓഫ്, മാര്‍ക്കോയായി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനി ചിത്രം ഷൂട്ടിങ് ആരംഭിച്ചു

കെജിഎഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസൂര്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് തന്നെ സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയാണ് മാര്‍ക്കോ എത്തുന്നത്. നിര്‍മ്മാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നടന്‍ ഷറഫുദ്ദീനും സെറ്റില്‍ എത്തിയിരുന്നു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ യുഹാന്‍ സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവരും മാര്‍ക്കോയില്‍ അഭിനയിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്ന സിനിമയാണിത്. ഹോളിവുഡിനോടും, ബോളിവുഡിനോടും കിടപിടിക്കുന്ന തരത്തില്‍ എട്ട് ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

മിഖായേലിന്റെ  സ്പിന്‍ ഓഫ്, 
മാര്‍ക്കോയായി ഉണ്ണി മുകുന്ദന്‍; ഹനീഫ് അദേനി ചിത്രം ഷൂട്ടിങ് ആരംഭിച്ചു
നെൽസൺ ഇനി നിര്‍മാതാവ്, നായകനായി കവിൻ; നായികമാരായി അക്ഷയയും അനാർക്കലിയും

ആമീര്‍ ഖാന്‍ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ കോറിയോഗ്രാഫി ഒരുക്കിയ കലൈസിംഗ് സണ്‍, സ്റ്റണ്ട് സെല്‍വ തുടങ്ങിയ പ്രമുഖരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മിഖായേലില്‍ പ്രതിനായക കഥാപാത്രമായിരുന്നു മാര്‍ക്കോ ജൂനിയര്‍. കെജിഎഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസൂര്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

logo
The Fourth
www.thefourthnews.in