നെൽസൺ ഇനി നിര്‍മാതാവ്, നായകനായി കവിൻ; നായികമാരായി അക്ഷയയും അനാർക്കലിയും

നെൽസൺ ഇനി നിര്‍മാതാവ്, നായകനായി കവിൻ; നായികമാരായി അക്ഷയയും അനാർക്കലിയും

കവിൻ നായകനാവുന്ന പുതിയ ചിത്രം 'സ്റ്റാർ' മെയ് 10 ന് റിലീസ് ചെയ്യും

സംവിധായകൻ നെൽസൺ ദിലീപ്കുമാർ നിർമാണ രംഗത്തേക്ക്. ഫിലമെന്റ് പിക്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനി നെൽസൺ തന്നെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യുവതാരം കവിൻ ആണ് നെൽസൺ നിർമിക്കുന്ന ആദ്യ ചിത്രത്തിൽ നായകനാവുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. നവാഗതനായ ശിവബാലൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഔട്ട് ആന്റ് ഔട്ട് ബ്ലാക്ക് കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നെൽസൺ ഇനി നിര്‍മാതാവ്, നായകനായി കവിൻ; നായികമാരായി അക്ഷയയും അനാർക്കലിയും
'അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയോ'? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക

അക്ഷയ ഹരിഹരനും അനാർക്കലിയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നതെന്നാണ് റിപ്പോർട്ട്. ജെൻ മാർട്ടിൻ ആയിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം.

'എന്റെ സിനിമാജീവിതം ആരംഭിച്ചിട്ട് 20 കൊല്ലം പിന്നിടുന്നു. ഈ കാലത്തിനിടയ്ക്ക് ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എന്റെ കരിയറിനെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഞാൻ ഈ ഇൻഡസ്ട്രയിൽ എന്റെ പുതിയ സംരംഭമായ പ്രൊഡക്ഷൻ കമ്പനിയെ പരിചയപ്പെടുത്തുകയാണ്. ഫിലമെന്റ് പിക്ചേഴ്സ് ! ആദ്യ പ്രൊഡക്ഷൻ മെയ് മൂന്നിന് അന്നൗൺസ് ചെയ്യും' എന്നാണ് നിർമാണ കമ്പനിയെ കുറിച്ച് നെൽസൺ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

നെൽസൺ ഇനി നിര്‍മാതാവ്, നായകനായി കവിൻ; നായികമാരായി അക്ഷയയും അനാർക്കലിയും
'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്

അതേസമയം കവിൻ നായകനാവുന്ന പുതിയ ചിത്രം 'സ്റ്റാർ' മെയ് 10 ന് റിലീസ് ചെയ്യും. ഏലൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ലാലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ കവിൻ നായകനായി എത്തുന്ന നാലാമത്തെ ചിത്രമാണ് 'സ്റ്റാർ'. അതിദി പൊഹാങ്കർ, പ്രീതി മുകുന്ദൻ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സംവിധായകൻ ഏലൻ തന്നെയാണ് ഗാനരചന. ഛായാഗ്രാഹണം ഏഴിൽ അരശ് കെ. സതീഷ് കൃഷ്നാണ് കൊറിയോഗ്രാഫി. നിർമാണം ബി വി എസ് എൻ പ്രസാദ്, ശ്രീനിധി സാഗർ. വിഎഫ്എക്സ് എ മുത്തുകുമാരൻ. ആർട് വിനോദ് രാജ് കുമാർ എൻ, പിആർഒ യുവരാജ്.

logo
The Fourth
www.thefourthnews.in