'അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയോ'? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക

'അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയോ'? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക

2006-ൽ പുറത്തിറങ്ങിയ 'സില്ലുന്ന് ഒരു കാതൽ' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്

തെന്നിന്ത്യയിലെ ജനപ്രിയ താരജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലും ജീവിതത്തിലും നായകനും നായികയുമായ ഇരുവരും 18 വർഷങ്ങൾക്ക് മുമ്പാണ് ഒരു ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചത്.

ഇതിനിടെ മലയാളി സംവിധായിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സൂര്യ - ജ്യോതിക ജോഡി ഒന്നിക്കുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിക.

'അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയോ'? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക
ആവേശം കൊള്ളിച്ച് അല്ലു അര്‍ജുന്‍; ത്രസിപ്പിക്കാന്‍ പുഷ്പ 2-ലെ ആദ്യ ഗാനമെത്തി

'ശൈത്താൻ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക്‌വില്ലയക്ക് നൽകിയ അഭിമുഖത്തിലാണ് ജ്യോതിക ഇരുവരും ഒന്നിക്കുന്നതിനെ കുറിച്ച് മനസുതുറന്നത്. അഞ്ജലി മേനോന്റെ സംവിധാനത്തിൽ സിനിമ ചെയ്യുന്നു എന്നത് വെറു കിംവദന്തി മാത്രമാണെന്നും ഇതുവരെ അത്തരമൊരു സിനിമ തീരുമാനം ആയിട്ടില്ലെന്നും ജ്യോതിക പറഞ്ഞു.

'അഞ്ജലി മേനോൻ ചിത്രത്തിൽ സൂര്യയുടെ നായികയോ'? സത്യാവസ്ഥ വെളിപ്പെടുത്തി ജ്യോതിക
'വാ വാ പക്കം വാ' ഉപയോഗിച്ചത് അനുമതിയില്ലാതെ; രജനീകാന്തിന്റെ കൂലി നിര്‍മാതാക്കള്‍ക്ക് ഇളയരാജയുടെ നോട്ടീസ്

എന്നാൽ അതേ സമയം, താനും സൂര്യയും ഒരു സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള പദ്ധതിയിലാണെന്നും ജ്യോതിക പറഞ്ഞു. വിവിധ സിനിമാപ്രവർത്തകരിൽ നിന്ന് തിരക്കഥകൾ കേൾക്കുന്നുണ്ടെന്നും ജ്യോതിക പറഞ്ഞു.

ജ്യോതികയും സൂര്യയും ഇതുവരെ 7 ചിത്രങ്ങളിവലാണ് ഒരുമിച്ച് അഭിനയിച്ചത്. 2006-ൽ പുറത്തിറങ്ങിയ 'സില്ലുന്ന് ഒരു കാതൽ' എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

logo
The Fourth
www.thefourthnews.in