കാമിയോ റോളില്‍ വീണ്ടും രജിനികാന്ത്; ഇത്തവണ രണ്ടാമത്തെ മകൾക്കൊപ്പം?

കാമിയോ റോളില്‍ വീണ്ടും രജിനികാന്ത്; ഇത്തവണ രണ്ടാമത്തെ മകൾക്കൊപ്പം?

നേരത്തെ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമിൽ രജിനി അതിഥിവേഷത്തില്‍ എത്തിയിരുന്നു

ലാൽ സലാം എന്ന ചിത്രത്തിനുപിന്നാലെ വീണ്ടും അതിഥി താരമാകാനൊരുങ്ങി രജിനികാന്ത്. ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലായിരിക്കും രജിനി അതിഥി റോളിൽ എത്തുകയെന്നാണ് റിപ്പോർട്ട്.

താരത്തിന്റെ രണ്ടാമത്തെ മകളായ സൗന്ദര്യ രജിനികാന്തായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാൽ സലാമിൽ ഭായി എന്ന കഥാപാത്രത്തെയായിരുന്നു രജിനി അവതരിപ്പിച്ചത്.

കാമിയോ റോളില്‍ വീണ്ടും രജിനികാന്ത്; ഇത്തവണ രണ്ടാമത്തെ മകൾക്കൊപ്പം?
പൃഥ്വിയുമായി മത്സരം വേണ്ട, മോഹൻലാലിന്റെ 'ബറോസ്' റിലീസ് മാറ്റുന്നു

ആയുഷ്മാൻ ഖുറാനയായിരിക്കും ഗാംഗുലിയുടെ റോളിൽ എത്തുകയെന്നാണ് റിപ്പോർട്ട്. ലെഫ്റ്റ് ഹാൻഡ് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന ഗാംഗുലിയെ അവതരിപ്പിക്കാനുള്ള കഠിന പരിശീലനത്തിലാണ് താരം.

നേരത്തെ ബോളിവുഡ് നിർമാതാവ് സാജിദ് നദിയാദ്വാലയുമായി താൻ സിനിമ ചെയ്യുമെന്ന് രജിനികാന്ത് പ്രഖ്യാപിച്ചിരുന്നു. രജിനിയുടെ 172-ാം ചിത്രമായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ രജിനി നായകനാവുന്ന ചിത്രമായിരിക്കില്ല അതെന്നും സൗന്ദര്യ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും അതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

കാമിയോ റോളില്‍ വീണ്ടും രജിനികാന്ത്; ഇത്തവണ രണ്ടാമത്തെ മകൾക്കൊപ്പം?
24 മണിക്കൂറിനിടെ വിറ്റത് രണ്ടര ലക്ഷം ടിക്കറ്റുകള്‍; തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് തരംഗം തുടരുന്നു

അതേസമയം ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയൻ', ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'തലൈവർ 171' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് പൂർത്തിയാക്കിയശേഷമേ രജിനി സൗന്ദര്യയുടെ ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുള്ളൂ.

അമിതാഭ് ബച്ചൻ, രൺ ദഗ്ഗുബതി, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, റിതിക സിംഗ്, മഞ്ജു വാര്യർ തുടങ്ങിയവരും അഭിനയിക്കുന്ന വേട്ടയാന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് രജിനികാന്ത് ഇപ്പോൾ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം.

logo
The Fourth
www.thefourthnews.in