ഒറ്റ ടിക്കറ്റ് പോലും വിറ്റുപോയില്ല; രജിനികാന്തിന്റെ 'മുത്തു' റീ റിലീസ് മുടങ്ങി

ഒറ്റ ടിക്കറ്റ് പോലും വിറ്റുപോയില്ല; രജിനികാന്തിന്റെ 'മുത്തു' റീ റിലീസ് മുടങ്ങി

രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു 'മുത്തു' റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാൻ തീരുമാനിച്ചത്

രജിനികാന്തിന്റെ ഹിറ്റ് ചിത്രം 'മുത്തു'വിന്റെ റീ റിലീസ് മുടങ്ങി. ഡിസംബർ 2 ന് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നടത്താനിരുന്ന റീ റിലീസാണ് ഒറ്റ ടിക്കറ്റ് പോലും വിറ്റുപോകാത്തതിനാൽ മുടങ്ങിയത്.

രജിനികാന്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചായിരുന്നു രജിനിയുടെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ 'മുത്തു' റീമാസ്റ്ററിങ് നടത്തി റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

എന്നാൽ ആരും മുൻകൂറായി ടിക്കറ്റ് എടുക്കാതായതോടെ ഷോകൾ റദ്ദാക്കുകയായിരുന്നു.

ഒറ്റ ടിക്കറ്റ് പോലും വിറ്റുപോയില്ല; രജിനികാന്തിന്റെ 'മുത്തു' റീ റിലീസ് മുടങ്ങി
'31 വർഷത്തെ വിജയിസം'; 'എലി മൂഞ്ചി'യെന്ന് കളിയാക്കിയവരെ 'ദളപതി'യെന്ന് വിളിപ്പിച്ച വിജയ്

ഡിജിറ്റൽ റീമാസ്റ്ററിങ് സാധ്യതകൾ സജീവമായതോടെയാണ് പണ്ടത്തെ ഹിറ്റ് ചിത്രങ്ങൾ വീണ്ടും റീ റിലീസ് ചെയ്യാൻ തുടങ്ങിയത്. രജിനികാന്തിന് പുറമെ കമൽഹാസൻ, അമിതാഭ് ബച്ചൻ, പ്രഭാസ്, പവൻ കല്യാൺ, വിജയ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ റീ റിലീസ് ചെയ്തിരുന്നു. മലയാളത്തിൽ നിന്ന് മോഹൻലാലിന്റെ സ്ഫടികവും റീറിലീസ് ചെയ്തിട്ടുണ്ട് .

നേരത്തെ രജിനിയുടെ തന്നെ 'ബാബ' റീറിലീസ് ചെയ്ത് വൻ വിജയമായിരുന്നു. ഇതിനെ തുടർന്നാണ് 'മുത്തു' റീ റിലീസ് ചെയ്യാൻ തീരുമാനമായത്. തമിഴ്‌നാട്ടിൽ ഡിസംബർ 8 നാണ് ചിത്രം റിലീസ് ചെയ്യുക. ഡിസംബർ 12 നാണ് രജിനികാന്തിന്റെ ജന്മദിനം. അതേസമയം കമൽഹാസന്റെ അളവന്താനും ഡിസംബർ 8 ന് റിലീസ് ചെയ്യുന്നുണ്ട്.

ഒറ്റ ടിക്കറ്റ് പോലും വിറ്റുപോയില്ല; രജിനികാന്തിന്റെ 'മുത്തു' റീ റിലീസ് മുടങ്ങി
2023 ൽ 1000 കോടിയുടെ ബിസിനസ്; തമിഴ് സിനിമയിൽ നമ്പർ 1 വിജയ് തന്നെ, കണക്കുകൾ

ഇതിനിടെ തമിഴ്‌നാട്ടിൽ വെള്ളപ്പൊക്ക ഭീഷണി കൂടി ആയതോടെ ചിത്രം കാണാൻ ആളുകൾ എത്തുമോയെന്ന ആശങ്കയിലാണ് തിയേറ്റർ ഉടമകളും വിതരണക്കാരും.

1995 ൽ കെ എസ് രവികുമാർ സംവിധാനം ചെയ്ത 'മുത്തു' തമിഴ്‌നാട്ടിൽ 175 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത 'തേൻമാവിൻ കൊമ്പത്ത്' എന്ന ചിത്രത്തിൽ റീ മേക്ക് ആയിരുന്നു 'മുത്തു'.

1998-ൽ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്ത് ജപ്പാനിൽ റിലീസ് ചെയ്തിരുന്നു. ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മുത്തുമാറി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ആർആർആർ' ആണ് ജപ്പാനിൽ മുത്തുവിന്റെ കളക്ഷൻ വെട്ടിച്ച ആദ്യ ചിത്രം.

logo
The Fourth
www.thefourthnews.in