'ഇതാണ് തനിനിറം';  വീട്ടുജോലിക്കാരിയെ മാറ്റിനിർത്തി ഫോട്ടോയ്ക്ക് പോസ്, രജിനികാന്തിനെതിരെ വ്യാപക വിമർശനം

'ഇതാണ് തനിനിറം'; വീട്ടുജോലിക്കാരിയെ മാറ്റിനിർത്തി ഫോട്ടോയ്ക്ക് പോസ്, രജിനികാന്തിനെതിരെ വ്യാപക വിമർശനം

അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടയിലെ സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായുള്ള പ്രീ വെഡ്ഡിങ്ങിന്റെ ആഘോഷം വലിയ ചര്‍ച്ചയായിരുന്നു. പോപ് സംഗീത ലോകത്തെ പ്രമുഖ ഗായിക റിഹാന, ബില്‍ ഗേറ്റ്‌സ്, സുക്കര്‍ബര്‍ഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങി ലോകത്തിലെയും ഇന്ത്യയിലെയും പ്രമുഖര്‍ ഒന്നിച്ചെത്തിയ ആഘോഷമായിരുന്നു അത്.

എന്നാല്‍ കല്യാണ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ രജിനികാന്തിന്റെ വീട്ടുജോലിക്കാരിയോടുള്ള പെരുമാറ്റം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രജിനീകാന്ത് പങ്കാളി ലത രജിനികാന്തിനും മകള്‍ ഐശ്വര്യ രജിനികാന്തിനുമൊപ്പമാണ് അനന്ത് അംബാനിയുടെ പ്രീ വെഡ്ഡിങ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

'ഇതാണ് തനിനിറം';  വീട്ടുജോലിക്കാരിയെ മാറ്റിനിർത്തി ഫോട്ടോയ്ക്ക് പോസ്, രജിനികാന്തിനെതിരെ വ്യാപക വിമർശനം
ഇത്തിരി നേരത്തെയായിപ്പോയോ? 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ച് തമിഴ്‌നാട്, സോഷ്യൽ മീഡിയയിൽ പരിഹാസം

മാധ്യമങ്ങളോട് ചിരിച്ചുകൊണ്ട് കൈവീശുന്ന രജിനീകാന്താണ് വീഡിയോയിലുള്ളത്. എന്നാല്‍ കുടുംബത്തോടൊപ്പം ഫോട്ടെയെടുക്കാന്‍ വേണ്ടി ജോലിക്കാരിയോട് മാറിനില്‍ക്കാന്‍ പറയുന്ന രജിനികാന്തിനെയും വീഡിയോയില്‍ കാണാം. ഈ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്.

രജിനികാന്തിന്റെ ഈ സമീപനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലജ്ജാകരമായ പ്രവൃത്തിയാണിതെന്നുമുള്ള വിമര്‍ശനവും പലരും പങ്കുവെക്കുന്നുണ്ട്. രജിനി കാന്തിന്റെ തനിനിറമിതമാണെന്നും തമിഴ്‌നാട്ടിലെ മുഴുവന്‍ പേരുടെയും ശ്രദ്ധ ഇദ്ദേഹത്തിന് ലഭിക്കാത്തതും ഇതുകൊണ്ടാണെന്നുള്ള കമന്റുകളും വരുന്നുണ്ട്.

'ഇതാണ് തനിനിറം';  വീട്ടുജോലിക്കാരിയെ മാറ്റിനിർത്തി ഫോട്ടോയ്ക്ക് പോസ്, രജിനികാന്തിനെതിരെ വ്യാപക വിമർശനം
നോളൻ, സ്കോർസെസെ, ബ്രാഡ്ലി കൂപ്പർ തുടങ്ങി വിഖ്യാത സംവിധായകർ നേർക്കുനേർ; 2024 ഓസ്‌കറിലെ മികച്ച ചിത്രം ആര് നേടും?

സെലിബ്രിറ്റികള്‍ക്ക് അവരുടെ ജോലിക്കാരോടുള്ള സമീപനത്തെയും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറേണ്ട ആവശ്യകതയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കും ഈ വീഡിയോ വഴിവച്ചിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ രജിനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാമിലെ അതിഥി വേഷമാണ് രജിനികാന്ത് അഭിനയിച്ച അവസാന ചിത്രം. ടി ജെ ഗ്നാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യനാണ് രജിനികാന്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

logo
The Fourth
www.thefourthnews.in