രജിഷ വിജയനും പ്രിയാ വാര്യരും; ത്രില്ലടിപ്പിക്കാന്‍ 'കൊള്ള' എത്തുന്നു

രജിഷ വിജയനും പ്രിയാ വാര്യരും; ത്രില്ലടിപ്പിക്കാന്‍ 'കൊള്ള' എത്തുന്നു

ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ സംവിധാനം നിർവ്വഹിച്ച കൊള്ളയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 9ന് ചിത്രം തീയേറ്ററുകളിലെത്തും. രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഡോക്ടർമാരായ ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

രണ്ട് പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വിട്ടിരുന്നു. ലച്ചു രജീഷ് സഹനിർമാതാവാണ്.

രജിഷ വിജയനും പ്രിയാ വാര്യരും; ത്രില്ലടിപ്പിക്കാന്‍ 'കൊള്ള' എത്തുന്നു
ഡോക്ടർ സുഹൃത്തുക്കളുടെ 'കൊള്ള'

ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ക്യാമറ രാജവേൽ മോഹനാണ്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി, ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ.

logo
The Fourth
www.thefourthnews.in