ആദ്യ ഷോയ്ക്ക് പിന്നാലെ ആ സർപ്രൈസ് പുറത്ത്; തിയേറ്റർ വീഡിയോ പുറത്തുവിട്ട് ആരാധകർ

ആദ്യ ഷോയ്ക്ക് പിന്നാലെ ആ സർപ്രൈസ് പുറത്ത്; തിയേറ്റർ വീഡിയോ പുറത്തുവിട്ട് ആരാധകർ

ചിത്രത്തിലെ രഹസ്യ കാമിയോ റോളുകളുകളെക്കുറിച്ചുള്ള സൂചനകളാണ് പുറത്തായത്

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡിയെ തെന്നിന്ത്യൻ സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിൽ ബോളിവുഡിൽ നിന്നടക്കം വൻ താരനിരയാണ് അണിനിരന്നത്. ഉലകനായകൻ കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ പ്രമുഖർ അവതരിപ്പിക്കുന്ന അനവധി അതിഥി കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു.

ആദ്യ ഷോയ്ക്ക് പിന്നാലെ ആ സർപ്രൈസ് പുറത്ത്; തിയേറ്റർ വീഡിയോ പുറത്തുവിട്ട് ആരാധകർ
കല്‍ക്കി 2898 എഡി; 'അശ്വത്ഥാമാ'യായി അമിതാഭ് ബച്ചന്‍

പുറത്തുവിട്ട കഥാപാത്രങ്ങളോടൊപ്പം നിരവധി രഹസ്യ കാമിയോ റോളുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ചുള്ള സൂചനകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല. ആദ്യ ഷോ കഴിഞ്ഞതോടെ ഇതിൽ ചില കാമിയോ റോളുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഇതിൽ ഒന്ന് സംവിധായകൻ രാം ഗോപാൽ വർമയുടേതാണ്.

പ്രഭാസുമായുള്ള രാം ഗോപാൽ വർമയുടെ കോമ്പിനേഷൻ സീനുകളാണ് ചോർന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രാംഗോപാൽ വർമ്മ ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്ന വിവരവും നേരത്തെ പുറത്തുവിട്ടിട്ടില്ലായിരുന്നു. സർക്കാർ, രംഗീല, റാത്ത്, കമ്പനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രാംഗോപാൽ വർമ്മ. സംവിധായകന്റെ അഭിനയരംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണിത്. ആർജിവിയെ കൂടാതെ എസ്എസ് രാജമൗലി , വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

ആദ്യ ഷോയ്ക്ക് പിന്നാലെ ആ സർപ്രൈസ് പുറത്ത്; തിയേറ്റർ വീഡിയോ പുറത്തുവിട്ട് ആരാധകർ
പത്ത് വർഷം മുമ്പത്തെ ചിത്രം അതുപോലെ പകർത്തിവെച്ചു; കൽക്കി 2898 എഡിക്കെതിരെ ട്രെയ്‌ലർ പുറത്തുവന്നയുടൻ കോപ്പിയടി ആരോപണം

പ്രഭാസുമായുള്ള രാം ഗോപാൽ വർമയുടെ കോമ്പിനേഷൻ സീനുകളാണ് ചോർന്നത്. ആർജിവിയെ കൂടാതെ എസ്എസ് രാജമൗലി , വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. സർക്കാർ, രംഗീല, റാത്ത്, കമ്പനി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രാംഗോപാൽ വർമ്മ. സംവിധായകന്റെ അഭിനയരംഗത്തേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണിത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’. ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്കുശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.

ആദ്യ ഷോയ്ക്ക് പിന്നാലെ ആ സർപ്രൈസ് പുറത്ത്; തിയേറ്റർ വീഡിയോ പുറത്തുവിട്ട് ആരാധകർ
പ്രഭാസിനൊപ്പം ചുവടുവെച്ച് പഞ്ചാബി ഗായകൻ ദിൽജിത്ത് ദോസാൻഝ; ഭൈരവ ആന്തവുമായി കൽക്കി 2898 എഡി ടീം

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കിയത്. ഈ വർഷം ആദ്യദിനത്തിൽ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് കൽക്കി. ആദ്യ ദിവസത്തെ അഡ്വാൻസ് ബുക്കിംഗ് ഇതിനകം 37 കോടി കടന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in