പോലീസ് വെരിഫിക്കേഷന്റെ   ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ല,
താരങ്ങളുടെ കാര്യം സംഘടന തീരുമാനിക്കും: ഫിലിം ചേംബേഴ്സ് അസോസിയേഷൻ

പോലീസ് വെരിഫിക്കേഷന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ല, താരങ്ങളുടെ കാര്യം സംഘടന തീരുമാനിക്കും: ഫിലിം ചേംബേഴ്സ് അസോസിയേഷൻ

താഴേത്തട്ടിലുളള സിനിമാ പ്രവർത്തകരിൽ മാത്രമല്ല, താരങ്ങളിലും മറ്റ് സാങ്കേതിക പ്രവർത്തകരിലും സുതാര്യത ഉറപ്പുവരുത്തേണ്ടത് അതത് സംഘടനകളുടെ ചുമതല

സിനിമയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്ന് കേരള ഫിലിം ചേംബേഴ്സ് അസോസിയേഷൻ. അംഗങ്ങളുടെ സുതാര്യത ഉറപ്പുവരുത്തേണ്ടത് ഒരോ സംഘടനയുടെയും ഉത്തരവാദിത്തമാണെന്ന് സെക്രട്ടറി അനിൽ തോമസ് പറഞ്ഞു. സിനിമാ സെറ്റിൽ സഹായികളായി പ്രവർത്തിക്കുന്നവർ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമന്റെ നിർദേശത്തോടാണ് പ്രതികരണം.

''കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിഷയത്തിൽ മുൻപ് തന്നെ തീരുമാനമെടുത്തിരുന്നു. പ്രൊഡ്യൂസേഴ്സ് ചേംബറിൽ രജിസ്റ്റർ ചെയ്യുന്ന സമയത്ത്, അം​ഗങ്ങളാവുന്നവർ പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിർദേശമുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരും ഇത് പിന്തുടർന്നാൽ കാര്യങ്ങൾ കുറച്ചുകൂടി സുതാര്യമാകും. പോലീസ് നിർദേശം അനാവശ്യമായി തോന്നിയില്ല. സിനിമാ പ്രതിനിധികളിൽനിന്ന് എതിർപ്പില്ല,'' - അനിൽ തോമസ് 'ദ ഫോർത്തി'നോട് പറഞ്ഞു.

പോലീസ് വെരിഫിക്കേഷന്റെ   ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ല,
താരങ്ങളുടെ കാര്യം സംഘടന തീരുമാനിക്കും: ഫിലിം ചേംബേഴ്സ് അസോസിയേഷൻ
എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുള്ളികളാവുന്നു? പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നടപ്പാക്കുന്നതിൽ എതിർപ്പ്

താഴേത്തട്ടിലുളള സിനിമാ പ്രവർത്തകരിൽ മാത്രമല്ല, താരങ്ങളിലും മറ്റ് സാങ്കേതിക പ്രവർത്തകരിലും സുതാര്യത ഉറപ്പുവരുത്തേണ്ടത് അതത് സംഘടനകളുടെ ചുമതലയായി കാണുന്നു. നിലവിൽ കേസുകളൊന്നും നിലനിൽക്കുന്നില്ലെന്ന് ഉറപ്പുനൽകുന്ന വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എല്ലാ സിനിമാ പ്രവർത്തകരോടും ആവശ്യപ്പെടണമെന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശം. ഈ വിവരം അമ്മ, ഫെഫ്ക സംഘടനകളെ അറിയിച്ചിട്ടുണ്ട്. നിർമാതാക്കളുടെ കാര്യത്തിൽ അവരുടെ സംഘടന തീരുമാനമെടുത്തപോലെ പോലീസിന്റെ കത്ത് പരി​ഗണിക്കുന്നതിലുളള പ്രായോ​ഗിക തലങ്ങൾ അമ്മയും ഫെഫ്കയും അന്വേഷിക്കുമെന്നാണ് കരുതുന്നത്.

സിയാദ് കോക്കറിന്റെ പ്രസ്താവനയോട് വിയോജിപ്പില്ല. കാരണം ലഹരിമരുന്ന് ഉപയോ​ഗം സിനിമാസെറ്റിൽ മാത്രമല്ല. അത് നിത്യേന വരുന്ന വാർത്തകളിൽനിന്ന് തന്നെ വ്യക്തവുമാണ്. എങ്കിലും പോലീസ് നിർദേശത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമില്ലെന്നും അനിൽ തോമസ് പറഞ്ഞു. എല്ലാ തൊഴിലിടങ്ങളിലും ലഹരി ഉപയോ​ഗമുണ്ടെന്നും എന്തുകൊണ്ട് സിനിമക്കാർ മാത്രം നോട്ടപ്പുള്ളികളാകുന്നുവെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു സിയാദ് കോക്കറിന്റെ പ്രസ്താവന.

Related Stories

No stories found.
logo
The Fourth
www.thefourthnews.in