അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍

അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍

ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മെഗാ ഷോയ്ക്കായി താരങ്ങള്‍ എല്ലാവരും ഖത്തറില്‍ എത്തിയിരുന്നു

ഖത്തറില്‍ മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടത്താനിരുന്ന 'മോളിവുഡ് മാജിക്' എന്ന മെഗാ ഷോ അവസാന നിമിഷം റദ്ദാക്കിയതിനു പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍. ഷോയ്‌ക്കെത്തിയ താരങ്ങളുടെ പ്രതിഫലം അടക്കം തുക പരിപാടി ആരംഭിക്കും മുന്‍പ് മുന്‍കൂറായി കൈമാറണമെന്നായിരുന്നു പരിപാടിയുടെ നടത്തിപ്പുകാരായ നയന്‍ വണ്‍ ഇവന്റ്‌സുമായുള്ള കരാര്‍.

ഈ കരാര്‍ അനുസരിച്ച് പരിപാടിയുടെ സ്‌പോണ്‍സേഴ്‌സിനോടും മുന്‍കൂര്‍ തുക ഇവന്റ് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പരിപാടിക്കു ശേഷമേ തുക നല്‍കൂ എന്ന സ്‌പോണ്‍സേഴ്‌സ് നിലപാട് എടുത്തതോടെ സാമ്പത്തിക പ്രശ്‌നം ഉടലെടുത്തു. ഇതോടെ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരങ്ങള്‍ക്കും നല്‍കേണ്ട തുക നല്‍കാന്‍ കഴിയാതെ വന്നു. ഇതോടെ, പരിപാടി റദ്ദാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ലോകകപ്പ് വേദിയായ 974 സ്റ്റേഡിയത്തില്‍ നടത്താനിരുന്ന മെഗാ ഷോയ്ക്കായി താരങ്ങള്‍ എല്ലാവരും ഖത്തറില്‍ എത്തിയിരുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയന്‍ വണ്‍ ഇവന്റ്സും സംയുക്തമായിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്.

അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍
'മോളിവുഡ് മാജിക്', മലയാള സിനിമാ താരങ്ങളുടെ ഖത്തറിലെ മെഗാഷോ അവസാന നിമിഷം റദ്ദാക്കി

മമ്മൂട്ടിയും മോഹന്‍ലാലും അടക്കം എല്ലാ പ്രമുഖ താരങ്ങളും ഷോയ്ക്ക് തയാറായിരുന്നു. കൊച്ചിയിലും ദോഹയിലുമായി പലതവണ റിഹേഴ്‌സലും നടന്നിരുന്നു. ഖത്തറിലെ മതനിയമം അനുസരിച്ചുള്ള വസ്ത്രധാരണത്തിലുള്ള നൃത്തങ്ങള്‍ മാത്രമാണ് നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഈ നൃത്തങ്ങളുടെ ചില ചെറിയ ദൃശ്യങ്ങള്‍ ഖത്തര്‍ അധികാരികള്‍ക്ക് അയച്ചു കൊടുത്ത് അനുമതിയും വാങ്ങിയിരുന്നു.

സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണമാണ് പരിപാടി റദ്ദാക്കുന്നതെന്ന് സംഘാടകരായ 'നയണ്‍ വണ്‍ ഇവന്റ്സ്' സോഷ്യല്‍ മീഡിയ പേജ് വഴി അറിയിച്ചത്. കാണികള്‍ക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളില്‍ തിരികെ നല്‍കുമെന്നും ഇതിനായി tickets.9one@gmail.com എന്ന ഇ മെയില്‍ വഴി ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍
'ചെലവ് ചുരക്കലാണോ, മറിമായമടക്കമുള്ളവ ഒഴിവാക്കിയത് എന്തിന്?' സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനെതിരെ സ്‌നേഹ ശ്രീകുമാര്‍

മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോന്‍, സ്വാസിക, അനാര്‍കലി മരക്കാര്‍, റിമി ടോമി തുടങ്ങിയ താരങ്ങളും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹികളും ഖത്തറില്‍ എത്തിയിരുന്നു.

ആഴ്ചകളായി കൊച്ചിയില്‍ പരിപാടിക്കായി റിഹേഴ്സല്‍ നടത്തിയത്. പിന്നീട് ഖത്തറില്‍ രണ്ട് ദിവസത്തെ റിഹേഴ്സല്‍ പരിപാടികളും നടത്തിയിരുന്നു.

അവസാന നിമിഷം കൈമലര്‍ത്തി സ്‌പോണ്‍സർമാർ, അഡ്വാന്‍സ് കരാര്‍ ലംഘിച്ചു; മലയാള താരങ്ങളുടെ ഖത്തർ ഷോമുടങ്ങിയതിനു പിന്നില്‍
'റാം' നേരിടുന്ന പ്രശ്‌നങ്ങൾ എന്താണ്? യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്തി ജീത്തു ജോസഫ്

അമേരിക്കയില്‍ എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഖത്തറിലെത്തിയ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ റിഹേഴ്സലില്‍ പങ്കെടുത്തിരുന്നു. താരസംഘടന അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും നാദിര്‍ഷയും പ്രൊഡ്യൂസര്‍ രഞ്ജിത് രജപുത്രയും ചേര്‍ന്നായിരുന്നു് മെഗാ ഷോ സംവിധാനം ചെയ്യാനിരുന്നത്. നേരത്തെ നവംബറില്‍ നടത്താനിരുന്ന പരിപാടി ഇസ്രേയല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ചിലേക്ക് മാറ്റിയത്. ദോഹയില്‍ എത്തിയ താരങ്ങളെല്ലാം ഇന്ന് തിരികെ എത്തും. ദോഹയിലെ പരിപാടി റദ്ദായ സാഹചര്യത്തില്‍ കേരളത്തില്‍ തന്നെ ഷോ സംഘടിപ്പിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in