സ്പൈ ത്രില്ലർ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

സ്പൈ ത്രില്ലർ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ച പുറത്തുവിട്ട റിലീസ് അനൗൺസ്‌മെന്റ് ടീസറിലൂടെയാണ് തീയതി പ്രഖ്യാപിച്ചത്

വിശാൽ ഭരദ്വാജ് സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലർ ചിത്രമായ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. തബു, വാമിഖ ഗബ്ബി, അലി ഫസൽ എന്നിവർ അഭിനയിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചിനാണ് റിലീസ് ചെയ്യുക.

നെറ്റ്ഫ്ലിക്സ് വ്യാഴാഴ്ച പുറത്തുവിട്ട റിലീസ് അനൗൺസ്‌മെന്റ് ടീസറിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. സിസിടിവി ക്യാമറകളിൽ തബു സംശയാസ്പദമായ ചില അന്വേഷണങ്ങൾ നടത്തുകയും അലി ഫസലിന്റെ കഥാപാത്രം ചില സെൻസിറ്റീവ് വിവരങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയുന്നത് ഉൾപ്പെടുന്നതാണ് 45 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ.

2004 ജൂലൈ 12 ലെ ചിത്രങ്ങളാണ് തബു തിരയുന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ഫോട്ടോകോപ്പി മെഷീൻ ഉപയോഗിക്കുന്നതും കാണാം. സ്ക്രീനിലെ ഉള്ളടക്കം വ്യക്തമല്ലെന്നും ഫൂട്ടേജ് സൂം ചെയ്യാനും തബുവിന്റെ കഥാപാത്രം ആവശ്യപ്പെടുകയും റിലീസ് തീയതി വ്യക്തമാക്കുന്ന ഒരു പ്രിന്റ് ലഭിക്കുകയും ചെയ്യും. അതിൽ കുഫിയ ഒക്ടോബർ 5, 2023 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിലീസ് തിയതി ടീസറോടെ തബു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

സ്പൈ ത്രില്ലർ 'ഖുഫിയ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു
'പ്രാവി'ന് മമ്മൂട്ടിയുടെ വിജയാശംസകൾ; ചിത്രം സെപ്റ്റംബർ 15 മുതൽ തിയേറ്ററുകളിൽ

അമർ ഭൂഷണിന്റെ 'എസ്കേപ് ടു നോവെയർ' എന്ന പ്രശസ്തമായ നേവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ മൂന്ന് വ്യത്യസ്ത ടീസറുകള്‍ നെറ്റ്ഫ്ലിക്സ് കഴിഞ്ഞ വർഷം പുറത്തുവിട്ടിരുന്നു. ഖുഫിയ വളരെ പ്രത്യേകതകളുള്ള ഒരു പ്രോജക്ടാണെന്നും ചിത്രത്തെ സ്ലോ ബേർണിങ് സസ്പെന്‍സ് ത്രില്ലറാക്കാന്‍ ടീം ഒത്തൊരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും വിശാൽ ഭരദ്വാജ് പറഞ്ഞു.

ഹൈദർ, മക്ബൂല്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിശാൽ ഭാരദ്വാജും തബുവും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. തബുവിനെ കൂടാതെ, അലി ഫസൽ, വാനിക ഗബ്ബി, ആശിഷ് വിദ്യാർഥി, അസ്‌മേരി ബധോൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

logo
The Fourth
www.thefourthnews.in