റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന ആദ്യ ചിത്രം; 'ഒറ്റ' യുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന ആദ്യ ചിത്രം; 'ഒറ്റ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു ബിഗ് ബജറ്റ് ചിത്രമാണ് ഒറ്റ

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രം ഒറ്റ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 27 ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. റസൂൽ പൂക്കുട്ടിയുടെ ഏറെ കാലമായുളള സംവിധാനസ്വപ്നമാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഒറ്റ.

ആസിഫ് അലിയെ കൂടാതെ, അർജുൻ അശോകൻ, തമിഴ് താരം സത്യരാജ്, ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി, രോഹിണി, ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപ യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമാണം എസ് ഹരിഹരനാണ് നിര്‍വഹിക്കുന്നത്.

സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം ഒറ്റ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകറാണ്.

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന ആദ്യ ചിത്രം; 'ഒറ്റ' യുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു
റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' യുടെ ടീസര്‍ എത്തി

ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഒറ്റ, രണ്ട് യുവാക്കളുടെ ആവേശകരമായ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. മാതാപിതാക്കളുമായുള്ള തർക്കത്തിനെ തുടർന്ന്, ഹരിയും ബെന്നും വീടുവിട്ട് ഒരു യാത്ര ആരംഭിക്കുകയും പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹരി എന്ന പ്രധാന കഥാ പാത്രമായി ആസിഫ് അലിയും ബെൻ ആയി അർജുൻ അശോകനുമാണ് ചിത്രത്തിലെത്തുന്നത്.

വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. അഞ്ചുപാട്ടുകളാണ് ഒറ്റയ്ക്കായി ചിട്ടപ്പെടുത്തിയിട്ടുളളത്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അരുൺ വർമ്മ ക്യാമറ ചലിപ്പിക്കുന്ന ദൃശ്യങ്ങൾക്ക് സിയാൻ ശ്രീകാന്ത്‌ ആണ് എഡിറ്റിംങ് നിർവഹിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ് ഒറ്റയുടെ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in