റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' യുടെ ടീസര്‍ എത്തി

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' യുടെ ടീസര്‍ എത്തി

ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തു

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഒറ്റ' യുടെ ടീസർ പുറത്തിറക്കി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ്‌ ടീസര്‍ ജനങ്ങളിലേക്കെത്തിയത്. മലയാളം- തമിഴ്-കന്നഡ സിനിമകളിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒറ്റ.

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' യുടെ ടീസര്‍ എത്തി
ജയം രവിയുടെ തനി ഒരുവൻ രണ്ടാം ഭാഗം വരുന്നു; ഗംഭീര പ്രമോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ആസിഫ് അലി നായക കഥാപാത്രമാകുന്ന "ഒറ്റ"യിൽ അർജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, ആദിൽ ഹുസൈൻ, രഞ്ജി പണിക്കർ, സുധീർ കരമന, ജയപ്രകാശ് ജയകൃഷ്ണൻ, ബൈജു പൂക്കുട്ടി,രോഹിണി, ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാർ, മംമ്ത മോഹൻദാസ്, ജലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

സെഞ്ച്വറി ഫിലിംസാണ് ഈ റസൂൽ പൂക്കുട്ടി ചിത്രം ഒറ്റ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്.ചെന്നൈ, പളനി, കോയമ്പത്തൂർ, പാലക്കാട്‌, കൊച്ചി, എന്നിവിടങ്ങളിലായി 80 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.

റസൂല്‍ പൂക്കുട്ടി സംവിധായകനാകുന്ന 'ഒറ്റ' യുടെ ടീസര്‍ എത്തി
'തെറ്റ് ആവര്‍ത്തിക്കില്ല', ഉറപ്പുനൽകി ഷെയിന്‍ നിഗമും ശ്രീനാഥ് ഭാസിയും; വിലക്ക് നീക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപ യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമാണം എസ് ഹരിഹരനാണ് നിര്‍വഹിക്കുന്നത്. പാട്ടുകൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ് വരികളെഴുതിയത്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയവരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ. സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും വിജയകുമാരും ചേര്‍ന്നാണ് ഒറ്റയുടെ സൗണ്ട് ഡിസൈൻ നിര്‍വഹിക്കുന്നത്. അരുൺ വർമയാണ് "ഒറ്റ"യുടെ ഛായാഗ്രാഹകൻ. എഡിറ്റർ സിയാൻ ശ്രീകാന്ത്‌ .

logo
The Fourth
www.thefourthnews.in