പിൻനിരയിൽ ഇരുന്നു ; വിധി അറിഞ്ഞപ്പോൾ മുന്നിലായി; 
മാതൃകയായി ആർആർആർ

പിൻനിരയിൽ ഇരുന്നു ; വിധി അറിഞ്ഞപ്പോൾ മുന്നിലായി; മാതൃകയായി ആർആർആർ

സഹ മത്സരാർഥികൾ എല്ലാവരും മുൻനിരയിൽ ഇരുന്നപ്പോൾ ഏറ്റവും പിന്നിലായാണ് സംവിധായകൻ രാജമൗലി ഉൾപ്പടെയുള്ളവർ ഇരുന്നത്

പ്രതീക്ഷയുടെ അമിത ഭാരവുമായാണ് ആർ ആർ ആർ ടീം ലോസ് ഏജൽസിലെ ഡോൾബി തീയേറ്ററിലെത്തിയത്. ആദ്യമായൊരു ഇന്ത്യൻ ഗാനത്തിന് ഓസ്കറെന്ന നൂറുകോടി ജനങ്ങളുടെ ആഗ്രഹവും പേറിയാണ് എത്തിയതെങ്കിലും ഏറ്റവും പിൻനിരയിലാണ് ആർ ആർ ആർ ടീം ഇരുന്നത്. സഹ മത്സരാർഥികളാകട്ടെ എല്ലാവരും മുൻനിരയിലും. പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഒരു നിമിഷത്തെ നിശബ്ദത. ശേഷം ആഹ്ളാദം. തെല്ലൊരു അദ്ഭുതത്തോടെ മാത്രമേ സഹ മത്സരാർത്ഥികൾക്ക് ആ രംഗം കണ്ടുനിൽക്കാനായുള്ളൂ

പിൻനിരയിൽ ഇരുന്നു ; വിധി അറിഞ്ഞപ്പോൾ മുന്നിലായി; 
മാതൃകയായി ആർആർആർ
ഓസ്കറിൽ ചരിത്രമെഴുതി ആർആർആർ ; അഭിമാനമായി നാട്ടു നാട്ടു

ഒറിജിനൽ ഗാന വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്കർ ലഭിച്ചത്. ഇന്ത്യയിലേക്ക് അവസാന ഓസ്കർ എത്തിയതും ഇതേ വിഭാഗത്തിൽ തന്നെ. 2009 ൽ സ്ലംഡോഗ് മില്യണയറിലെ ഗാനത്തിനായിരുന്നു എ ആർ റഹ്‌മാനും ഗുൽസാറിനും ഓസ്കർ ലഭിച്ചത്. എന്നാൽ അതൊരു വിദേശഭാഷാ ചിത്രമായിരുന്നു എന്നതാണ് വ്യത്യാസം. ആദ്യമായി ഒരു ഇന്ത്യൻ ചിത്രത്തിന് ഓസ്കർ ലഭിച്ചു എന്നതാണ് ഇത്തവണത്തെ പുരസ്കാരത്തെ ഏറെ സവിശേഷമാക്കുന്നത്.

പിൻനിരയിൽ ഇരുന്നു ; വിധി അറിഞ്ഞപ്പോൾ മുന്നിലായി; 
മാതൃകയായി ആർആർആർ
'മനസിൽ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ'; ഓസ്കർ എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു : കീരവാണി

എം എം കീരവാണി ഈണം പകർന്ന ഗാനം രചിച്ചത് ചന്ദ്രബോസാണ്. കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരുടെ ഊർജ്ജസ്വലമായ ആലാപനം കൂടി ആയപ്പോൾ ഗാനത്തിന്റെ എനർജി തന്നെ മറ്റൊരു തലത്തിലെത്തി. രാംചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തിന് മാറ്റ് കൂട്ടിയത്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് എന്നിവയും ഗാനത്തിന് ലഭിച്ചിരുന്നു.

പിൻനിരയിൽ ഇരുന്നു ; വിധി അറിഞ്ഞപ്പോൾ മുന്നിലായി; 
മാതൃകയായി ആർആർആർ
ചന്ദ്രബോസിനോട് രാജമൗലി പറഞ്ഞു,'നിങ്ങൾ നിങ്ങളെക്കുറിച്ച് എഴുതൂ, വിമർശനങ്ങൾ വേണ്ട; നാട്ടു നാട്ടുവിന്റെ പിറവിയും യാത്രയും
logo
The Fourth
www.thefourthnews.in