സൈജു ശ്രീധരൻ  ചിത്രത്തില്‍ മഞ്ജു വാര്യര്‍; "ഫൂട്ടേജ്" ഫസ്റ്റ്ലുക്ക് പോസ്റ്റർ

സൈജു ശ്രീധരൻ ചിത്രത്തില്‍ മഞ്ജു വാര്യര്‍; "ഫൂട്ടേജ്" ഫസ്റ്റ്ലുക്ക് പോസ്റ്റർ

തീയേറ്ററിലും നിരൂപകർക്കിടയിലും വലിയ സ്വീകാര്യത നേടിയ എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണിത്

എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഫൂട്ടേജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര തുടങ്ങി തീയേറ്ററിലും നിരൂപകർക്കിടയിലും വലിയ സ്വീകാര്യത നേടിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ സൈജു ശ്രീധരൻ സംവിധാനത്തിലേക്കിറങ്ങുന്ന സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്.

സൈജു ശ്രീധരൻ  ചിത്രത്തില്‍ മഞ്ജു വാര്യര്‍; "ഫൂട്ടേജ്" ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു

മഞ്ജു വാര്യരെ കൂടാതെ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ
ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ഷിനോസാണ്. സിനിമ സൈജു ശ്രീധരന്‍ തന്നെയാണ് എഡിറ്റ് ചെയ്തത്.

സൈജു ശ്രീധരൻ  ചിത്രത്തില്‍ മഞ്ജു വാര്യര്‍; "ഫൂട്ടേജ്" ഫസ്റ്റ്ലുക്ക് പോസ്റ്റർ
'ആ പയ്യനെ ഒരുപാട് ഇഷ്ടമായി, നേരിട്ട് കണ്ട് അഭിനന്ദിക്കണം'; നസ്‌ലെന് പ്രശംസയുമായി പ്രിയദർശൻ

സിനിമയുടെ കോ പ്രൊഡ്യൂസർമാർ- രാഹുല്‍ രാജീവും, സൂരജ് മേനോനുമാണ്, ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി സലിം. പ്രൊഡക്ഷൻ കണ്‍ട്രോളർ- കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ് - പ്രൊമൈസ്, മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്, സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പി ആർ ഒ - എ.എസ് ദിനേശ്, ശബരി.

logo
The Fourth
www.thefourthnews.in