'രോമാഞ്ചം കൊള്ളിക്കുന്ന 3 മിനിറ്റുകൾ'; കിടിലൻ ഗെറ്റപ്പിൽ പൃഥ്വിയും പ്രഭാസും; റെക്കോഡുമായി 'സലാർ' ട്രെയ്‌ലർ

'രോമാഞ്ചം കൊള്ളിക്കുന്ന 3 മിനിറ്റുകൾ'; കിടിലൻ ഗെറ്റപ്പിൽ പൃഥ്വിയും പ്രഭാസും; റെക്കോഡുമായി 'സലാർ' ട്രെയ്‌ലർ

മൂന്ന് മിനിറ്റും 42 സെക്കന്റും ദൈർഘ്യമുള്ള ട്രെയ്‌ലറാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്

റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഏറ്റവും വേഗത്തിൽ ഒരു ലക്ഷം ലൈക്കുകൾ നേടി പ്രഭാസ് ചിത്രം സലാറിന്റെ ട്രെയ്‌ലർ. 'സലാർ പാർട്ട് -1 സീസ്ഫയർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്ന് മിനിറ്റും 46 സെക്കന്റും ദൈർഘ്യമുള്ള ട്രെയ്‌ലറാണ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്.

രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാനതാരങ്ങളായി എത്തുന്നത്. ദേവ - വരദരാജ മാന്നാർ എന്നീ സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കൂടി കഥപറയുന്ന ചിത്രത്തിൽ പ്രഭാസാണ് ദേവയായി എത്തുന്നത്. പൃഥ്വിരാജാണ് വരദരാജ മാന്നാറായി എത്തുന്നത്. പൃഥ്വിരാജിന്റെ അച്ഛൻ രാജമന്നാറായി ജഗപതി ബാബുവും ആദ്യ എന്ന നായിക കഥാപാത്രിമായി ശ്രുതി ഹാസനും എത്തുന്നു.

'രോമാഞ്ചം കൊള്ളിക്കുന്ന 3 മിനിറ്റുകൾ'; കിടിലൻ ഗെറ്റപ്പിൽ പൃഥ്വിയും പ്രഭാസും; റെക്കോഡുമായി 'സലാർ' ട്രെയ്‌ലർ
വിക്കി കൗശലിന്റെ സാംബഹദൂർ, നയൻതാരയുടെ അന്നപൂരണി; ഇന്ന് തീയറ്ററിലെത്തിയ അന്യഭാഷ ചിത്രങ്ങൾ

ഹോംബാലെ ഫിലിംസിന്റെ പിന്തുണയുള്ള 'സലാർ' 400 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഡിസംബർ 22 നാണ് 'സലാർ പാർട്ട് -1 സീസ്ഫയർ' റിലീസ് ചെയ്യുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരാണ് ചിത്രം നിർമിക്കുന്നത്.

കെജിഎഫ് സീരിസിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ഈശ്വരി റാവു,ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, സപ്തഗിരി, ബോബി സിംഹ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ ഉണ്ട്.

ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കുന്നു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in