'ഖുഷി' ഏറ്റെടുത്ത് പ്രേക്ഷകർ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ

'ഖുഷി' ഏറ്റെടുത്ത് പ്രേക്ഷകർ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ

മഹാനടിക്ക് ശേഷം സാമന്തയും വിജയ് ദേവരക്കൊണ്ട ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് കുഷി

ഇന്ത്യൻ ബോക്സ് ഓഫീസിൽ മികച്ച തുടക്കം നേടി സാമന്ത - വിജയ് ​ദേവരക്കൊണ്ട ചിത്രം ഖുഷി. ആദ്യ ദിനം 17 കോടിയാണ് ചിത്രം നേടിയത്. ലൈഗറിന് ശേഷം ദേവരക്കൊണ്ടയ്ക്ക് ആദ്യദിനം ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനാണ് ഖുഷി. ആദ്യദിന പ്രദർശനത്തിൽ ലൈഗറിന് ലഭിച്ചത് 19 കോടിയായിരുന്നു. അവസാന ചിത്രമായ ശാകുന്തളത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാഞ്ഞ സാഹചര്യത്തിൽ സാമന്തയുടെ തിരിച്ചുവരവാണ് ചിത്രമെന്നും അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇന്നലെയായിരുന്നു ഖുഷിയുടെ റിലീസ്.

'ഖുഷി' ഏറ്റെടുത്ത് പ്രേക്ഷകർ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ
തമിഴ് സിനിമ ലോകം ഭരിക്കുന്നത് കുറച്ചാളുകള്‍ ; ആരോപണവുമായി ലക്ഷ്മി രാമകൃഷ്ണന്‍

ദേവരക്കൊണ്ട ചിത്രങ്ങൾക്ക് പൊതുവെ സ്വീകാര്യത ലഭിക്കുന്ന തെലു​ങ്ക് സംസ്ഥാനങ്ങളിലെ നഗര പ്രദേശങ്ങളിലും ബെംഗളൂരുവിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മറ്റ് സ്ഥലങ്ങളിൽ സാധാരണ രീതിയിലുള്ള കളക്ഷൻ മാത്രമാണ് ലഭിച്ചത്. തെലു​ഗു സംസ്ഥാനങ്ങളിലെ പകുതിയിലേറെയും കളക്ഷൻ ലഭിച്ചത് ഹൈദരാബാദിലെ നിസാമിൽ നിന്നാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ നഗരങ്ങളിൽ നിന്നും മോശമല്ലാത്ത രീതിയിൽ കളക്ഷൻ ലഭിച്ചു. വിദേശ രാജ്യങ്ങളിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

'ഖുഷി' ഏറ്റെടുത്ത് പ്രേക്ഷകർ; ആദ്യദിനത്തിൽ മികച്ച കളക്ഷൻ
തമിഴ് സിനിമാ താരം ആര്‍ എസ് ശിവാജി അന്തരിച്ചു

മഹാനടിക്ക് ശേഷം സാമന്തയും വിജയ് ദേവരെക്കൊണ്ടയും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഖുഷി. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ്. 'ഹൃദയ'ത്തിലെ ദർശനാ എന്ന ​ഗാനത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുഷിക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ജയറാം, രോഹിണി, അലി, മുരളി ശര്‍മ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിനായി സംഘട്ടനരം​ഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in