കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത്; നന്ദി പറഞ്ഞ് ടീം ലിയോ

കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത്; നന്ദി പറഞ്ഞ് ടീം ലിയോ

ഒരാഴ്ചത്തെ ചിത്രീകരണം പൂർത്തിയാക്കി സഞ്ജയ് ദത്ത് മടങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കശ്മീർ ഷെഡ്യൂൾ അവസാനഘട്ടത്തിലേക്ക് . ഒരാഴ്ചത്തെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത് മടങ്ങി . നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

സർ നിങ്ങൾ എന്തുനല്ല മനുഷ്യനാണ് , നിങ്ങളുടെ പ്രകടനം അടുത്ത് നിന്ന് ആസ്വദിക്കുവാൻ സാധിച്ചതിൽ ഞങ്ങൾ ഓരോരുത്തരും സന്തോഷത്തിലാണ്. പതിവുപോലെ പ്രകടനം കൊണ്ട് സർ ഞങ്ങളെ ഞെട്ടിച്ചു . ഇനി ചെന്നൈ ഷെഡ്യൂളിൽ കാണാം. എന്നാണ് നിർമാതാക്കളുടെ കുറിപ്പ്

മാർച്ച് 11 നാണ് സഞ്ജയ് ദത്ത് കശ്മീരിലെത്തിയത്. ജനുവരി മൂതൽ ടീം ലിയോ കശ്മീരിലുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട് . ഏപ്രിൽ ആദ്യവാരം ചെന്നൈ ഷെഡ്യൂൾ ആരംഭിക്കും

കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത്; നന്ദി പറഞ്ഞ് ടീം ലിയോ
വീഴ്ച സമ്മതിച്ച് മമ്മൂട്ടി കമ്പനി; ലോഗോ പിൻവലിച്ചു

വിജയ് , തൃഷ , മാത്യൂ തോമസ് , അർജുൻ സർജ, തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് .ചിത്രം ഒക്ടോബർ 19 നാണ് തീയേറ്ററുകളിലെത്തുക .

കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി സഞ്ജയ് ദത്ത്; നന്ദി പറഞ്ഞ് ടീം ലിയോ
രോമാഞ്ചം പെട്ടിയിലായി പോകുമോ എന്ന് ഭയപ്പെട്ട സമയമുണ്ടായിരുന്നു ; ഈ വിജയം പ്രതീക്ഷകൾക്കുമപ്പുറം: ജോൺപോൾ ജോർജ്
logo
The Fourth
www.thefourthnews.in