അഭിമാന നിമിഷം; സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം, ഇന്ത്യയിൽ നിന്ന് ആദ്യത്തെ വ്യക്തി

അഭിമാന നിമിഷം; സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം, ഇന്ത്യയിൽ നിന്ന് ആദ്യത്തെ വ്യക്തി

അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌കാരമാണിത്

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നൽകുന്ന പ്രത്യേക പുരസ്‌കാരം സന്തോഷ് ശിവന്. പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരത്തിനാണ് സന്തോഷ് ശിവൻ അർഹനായത്. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണിത്.

ഈ പുരസ്‌ക്കാരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് സന്തോഷ് ശിവൻ. പുരസ്‌കാര സമിതി സെപ്യൂട്ടി ഡയറക്ടർ ഡൊമിനിക് റൗഷോൺ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അഭിമാന നിമിഷം; സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം, ഇന്ത്യയിൽ നിന്ന് ആദ്യത്തെ വ്യക്തി
നിങ്ങൾ മലയാള സിനിമയുടെ ഗതിമാറ്റുന്നു; മഞ്ഞുമ്മൽ ബോയ്‌സിനെ അഭിനന്ദിച്ച് ജിത്തു മാധവനും ജൂഡ് ആന്തണിയും

മെയ് 24 ന് കാനിൽ നടക്കുന്ന റെഡ് കാർപറ്റ് ഇവൻറിന് ശേഷമുള്ള ചടങ്ങിൽ സന്തോഷ് ശിവന് പുരസ്‌കാരം സമർപ്പിക്കും. ക്രിസ്റ്റഫർ ഡോയൽ, റോജർ ഡീക്കിൻസ്, ബാരി അക്രോയ്ഡ് , ഡാരിയസ് ഖൊൺജി, ആഗ്‌നസ് ഗൊദാർദ് തുടങ്ങി പ്രമുഖ വ്യക്തികൾക്കാണ് ഇതിന് മുമ്പ് പുരസ്‌ക്കാരം ലഭിച്ചത്.

സംവിധായകൻ കൂടിയായ സന്തോഷ് ശിവൻ അനന്തഭദ്രം, അശോക, ഉറുമി, ജാക്ക് ആൻഡ് ജിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു. മകരമഞ്ഞ് എന്ന ചിത്രത്തിൽ അഭിനേതാവായും സന്തോഷ് ശിവൻ തിളങ്ങി.

അഭിമാന നിമിഷം; സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം, ഇന്ത്യയിൽ നിന്ന് ആദ്യത്തെ വ്യക്തി
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ

12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും സന്തോഷ് ശിവൻ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in