'കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ'; ശശിയും ശകുന്തളയും ഓഗസ്റ്റ് 18ന് എത്തും

'കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ'; ശശിയും ശകുന്തളയും ഓഗസ്റ്റ് 18ന് എത്തും

'എന്ന് നിന്റെ മൊയ്‌തീൻ' എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും

നവാഗതനായ ബിച്ചാൾ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന 'ശശിയും ശകുന്തളയും' ഓ​ഗസ്റ്റ് 18ന് തീയേറ്ററുകളിലെത്തും. 'എന്ന് നിന്റെ മൊയ്തീ'ന് ശേഷം ആര്‍ എസ് വിമല്‍ കഥയും തിരക്കഥയും രചനയും നിർവഹിക്കുന്ന ചിത്രമാണ് ശശിയും ശകുന്തളയും. 'കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ' എന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് ആർ എസ് വിമൽ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രണയം, മത്സരം, കുടിപ്പക എന്നിവയെല്ലാം ചിത്രത്തിലുണ്ടാകും.

'കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ'; ശശിയും ശകുന്തളയും ഓഗസ്റ്റ് 18ന് എത്തും
കർണൻ ഉപേക്ഷിച്ചോ? ശശിയും ശകുന്തളയും സംവിധാനം ചെയ്യാത്തതിന് കാരണമുണ്ട്: തുറന്നുപറഞ്ഞ് ആർ എസ് വിമൽ

'എന്ന് നിന്റെ മൊയ്‌തീൻ' എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും. 1970 -75 കാലഘട്ടങ്ങളിൽ ട്യൂട്ടോറിയൽ കോളേജിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവുമെല്ലാം ചിത്രത്തിലുണ്ട്.

റൊമാന്റിക് സസ്പെൻസ് ത്രില്ലറായ ചിത്രത്തിന്റെ നിർമാണവും ആർ എസ് വിമൽ തന്നെയാണ്. സലാം താനിക്കാട്ട്, നേഹ (ആമി) എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

'കഥയെ വെല്ലുന്ന അവിശ്വസനീയമായ യഥാർഥ കഥ'; ശശിയും ശകുന്തളയും ഓഗസ്റ്റ് 18ന് എത്തും
വിക്രം തന്നെ കർണൻ; ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകൻ ആർ എസ് വിമൽ

അശ്വിൻ കുമാർ, ഷാഹിൻ സിദ്ദീഖ്, നേഹ (ആമി), സിദ്ദീഖ്, രസ്ന പവിത്രന്‍, ബാലാജി ശർമ, ബിനോയ്‌ നമ്പ്യാല, സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പലിശ പരമു എന്ന കഥാപാത്രമായി ആർ എസ് വിമലും ചിത്രത്തിലെത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in