ലോകം ഇരുട്ടില്‍ മറഞ്ഞാല്‍ എന്ത് സംഭവിക്കും? ദൃശ്യമികവോടെ പ്രൊജക്ട് കെ ടീസർ

ലോകം ഇരുട്ടില്‍ മറഞ്ഞാല്‍ എന്ത് സംഭവിക്കും? ദൃശ്യമികവോടെ പ്രൊജക്ട് കെ ടീസർ

കല്‍ക്കി 2829-എഡി എന്ന പേരിലാണ് പ്രൌജക്ട് കെ എത്തുന്നത്

ആരാധകര്‍ ഏറെ കാത്തിരുന്ന പ്രഭാസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം പ്രൊജക്ട് കെയുടെ ടീസര്‍ എത്തി. എന്നാല്‍ ഹോളിവുഡ് നിലവാരത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമെത്തിയിരിക്കുന്നത് പ്രൊജക്ട് കെ എന്ന പേരിലല്ല, മറിച്ച് കല്‍ക്കി 2829-എഡി എന്ന പേരിലാണ്. സാന്‍ ഡിയാഗോയിലെ കോമികോണില്‍ വച്ച് കമല്‍ഹാസനും പ്രഭാസം ചേര്‍ന്നാണ് ടീസര്‍ റിലീസ് ചെയ്തത്.

കല്‍ക്കി 2898-എഡി, വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ലോകമാണ്. സാങ്കേതിക വിദ്യകളും ഇരുണ്ട ശക്തികളും കൈയടക്കിയ ഒരു ലോകം. അവിടെ അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം ജനങ്ങളുണ്ട്. 'ലോകത്തെ ഇരുട്ട് കീഴടക്കുമ്പോള്‍, അവിടെ ഒരു ശക്തി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അതോടെ ആ ഇരുണ്ടയുഗത്തിന്റെ അന്ത്യം ആരംഭിക്കുന്നു എന്നാണ് ടീസറില്‍ പറയുന്നത്. തുടര്‍ന്ന് പ്രഭാസിന്റെ നായക കഥാപാത്രത്തെയും കാണാം.

മാര്‍വല്‍ ചിത്രങ്ങളില്‍ കാണുന്നത് പോലെ ഒരു സാങ്കല്‍പ്പിക ധ്രുവത്തില്‍ നടക്കുന്ന യുദ്ധങ്ങളും കല്‍ക്കി 2829 എഡിയില്‍ കാണാം. ടീസറില്‍ കല്‍ക്കിയുടെ ഒരു ചെറിയ മുദ്ര ഒരാളുടെ കൈപ്പത്തിയ്ക്കുള്ളില്‍ വക്കുന്നത് കാണാം. ഹിന്ദു ഐതിഹ്യമനുസരിച്ച് കല്‍ക്കി മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ്. ഈ യുഗം അവസാനിക്കുമ്പോള്‍ കലിയുഗം ആരംഭിക്കും. അവിടെ ധര്‍മ്മം പൂര്‍ണമായും അപ്രത്യക്ഷമാവുകയും ഇരുണ്ട ശക്തികൾ ലോകത്തെ അടിച്ചമര്‍ത്തി ഭരിക്കുകയും ചെയ്യും. അപ്പോള്‍ നീച ശക്തികളോട് പൊരുതി ലോകത്തെ രക്ഷിക്കാന്‍ കല്‍ക്കി ഭൂമിയിലേയ്ക്ക് വരും എന്നാണ് വിശ്വാസം.

ലോകം ഇരുട്ടില്‍ മറഞ്ഞാല്‍ എന്ത് സംഭവിക്കും? ദൃശ്യമികവോടെ പ്രൊജക്ട് കെ ടീസർ
തമിഴ് സിനിമയിൽ അന്യഭാഷ അഭിനേതാക്കൾ വേണ്ട; ചിത്രീകരണവും തമിഴ്നാട്ടിൽ മാത്രം; വിചിത്ര നിർദേശവുമായി ഫെഫ്സി

  നാഗ് അശ്വിൻ ആണ് സംവിധാനം. 2018ൽ ദേശീയ പുരസ്താരം നേടിയ മഹാനടി എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് നാഗ് അശ്വിൻ. ചിത്രത്തിൽ പ്രഭാസിനൊപ്പം ദീപിക പദുക്കോണും അമിതാബ് ബച്ചനും എത്തുന്നുണ്ട്. കമൽ ഹാസനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും വൈജയന്തി മൂവീസിന്റെ നിർമ്മിക്കുന്ന ചിത്രം  തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

logo
The Fourth
www.thefourthnews.in