നിഗൂഢതകളുടെ ചുരുളഴിക്കുവാൻ  'സീക്രട്ട് ഹോം'! മോഷൻ പോസ്റ്റർ

നിഗൂഢതകളുടെ ചുരുളഴിക്കുവാൻ 'സീക്രട്ട് ഹോം'! മോഷൻ പോസ്റ്റർ

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

കേരളത്തില്‍ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോം'മിൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.

സീക്രട്ട് ഹോം ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഗൂഢതകളുടെ ചുരുളഴിക്കുവാൻ  'സീക്രട്ട് ഹോം'! മോഷൻ പോസ്റ്റർ
72 -ാം വയസിൽ സംവിധായകനായി എസ് എൻ സ്വാമി, നായകനായി ധ്യാൻ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

ചോദ്യചിഹ്നമായി സ്വീകരണമുറിയിലെ ഇരിപ്പിടങ്ങളിലെ ചോരപ്പാടുകളും, ആശങ്കയും സംശയവും ഉണർത്തുന്ന നോട്ടവുമായി നാലുപേർ നില്‍ക്കുന്നതുമായ ചിത്രത്തിൻ്റെ സെക്കൻ്റ് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, ശരത്ത്, വി എഫ് എക്സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ - ആൻ്റണി സ്റ്റീഫൻ.

logo
The Fourth
www.thefourthnews.in