യഥാർഥ സംഭവം വീണ്ടും സിനിമയാകുന്നു; നിഗൂഢത നിറയ്ക്കുന്ന 'സീക്രട്ട് ഹോം' റിലീസിന് ഒരുങ്ങുന്നു

യഥാർഥ സംഭവം വീണ്ടും സിനിമയാകുന്നു; നിഗൂഢത നിറയ്ക്കുന്ന 'സീക്രട്ട് ഹോം' റിലീസിന് ഒരുങ്ങുന്നു

'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

മലയാളത്തിൽ വീണ്ടുമൊരു മിസ്ട്രി ക്രൈം ത്രില്ലർ ഒരുങ്ങുന്നു. മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി 'സീക്രട്ട് ഹോം' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം സന്തോഷ് ത്രിവിക്രമനാണ്. ചിത്രം ഉടനെ തീയേറ്ററുകളിൽ എത്തും. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യഥാർഥ സംഭവം വീണ്ടും സിനിമയാകുന്നു; നിഗൂഢത നിറയ്ക്കുന്ന 'സീക്രട്ട് ഹോം' റിലീസിന് ഒരുങ്ങുന്നു
'മഞ്ഞുമ്മൽ ബോയ്‌സിലെ പോലെ എന്റെ ഏട്ടനെയും അന്ന് രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ'; സ്വന്തം അനുഭവം പങ്കുവെച്ച് ഷാജി കൈലാസ്

ചിത്രത്തിന്റെ പുതിയ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. . 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. വിചാരണ തുടങ്ങാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന ചില ഇടപെടലുകളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്‌കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ.

മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂംസ് - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ - അഗ്‌നിവേഷ്, ശരത്ത്, വി എഫ് എക്‌സ് - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയേഷ്, പബ്ലിസിറ്റി ഡിസൈൻ - ആന്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി.

logo
The Fourth
www.thefourthnews.in