എമ്പുരാനില്‍ ശിവ രാജ്കുമാറും? ഉടന്‍ തീരുമാനമെടുക്കുമെന്ന് കന്നഡ സൂപ്പര്‍താരം

എമ്പുരാനില്‍ ശിവ രാജ്കുമാറും? ഉടന്‍ തീരുമാനമെടുക്കുമെന്ന് കന്നഡ സൂപ്പര്‍താരം

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ.'

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാറും? ചിത്രത്തില്‍ താനും അഭിനയിച്ചേക്കാമെന്നും ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഉടന്‍ തീരുമാനമെടുക്കുമെന്നും ശിവരാജ്കുമാര്‍ കൊച്ചിയില്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ഗോസ്റ്റിന്റെ പ്രെമോഷനെത്തിയപ്പോഴായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മോഹൻലാൽ - പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. അത്തരമൊരു ഓഫർ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ചർച്ചകൾ നടക്കുകയാണെന്നും താരം പറഞ്ഞു. രണ്ട് മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും ശിവരാജ് കുമാർ പറഞ്ഞു.

എമ്പുരാനില്‍ ശിവ രാജ്കുമാറും? ഉടന്‍ തീരുമാനമെടുക്കുമെന്ന് കന്നഡ സൂപ്പര്‍താരം
ആർഡിഎക്‌സിലെ നീല നിലവെ പാടി ടാൻസാനിയൻ താരം കിലി പോൾ; സന്തോഷം പങ്കുവച്ച് മനു മഞ്ജിത്ത്

നേരത്തെ രജനികാന്ത് ചിത്രമായ ജയിലറിൽ മോഹൻലാലും ശിവരാജ്കുമാറും ഗസ്റ്റ് റോളിൽ അഭിനയിച്ചിരുന്നു. ചിത്രം സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്. ഇരു താരങ്ങളുടെയും ഗസ്റ്റ് റോളുകൾക്കും മികച്ച അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

എമ്പുരാന്റെ ചിത്രീകരണം നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ.' മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയി, സായ്കുമാർ, ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് ലൂസിഫറിൽ അണിനിരന്നത്. മുരളി ഗോപിയായിരുന്നു ലൂസിഫറിന്റെ തിരക്കഥ.

ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും എമ്പുരാന്റെ നിർമാണത്തിൽ പങ്കാളികളാണ്. ചിത്രം 2024 അവസാനത്തോടെയോ 2025 ആദ്യത്തോടെയോ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in