'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടിയുടെ ശുപാർശയിലാണ് സിദ്ധിഖും ലാലും ആദ്യമായി സഹസംവിധായകരാകുന്നത്

ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ധിഖ് -ലാല്‍ കൂട്ടുകെട്ടിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ഫാസിലാണ്. മിമിക്രി വേദിയിൽ നിന്ന് സിദ്ധിഖും ലാലും മലയാള സിനിമയിലേക്ക് എത്താൻ നിമിത്തമായത് മമ്മൂട്ടിയും. പൂവിന് പുതിയ പൂന്തെന്നൽ എന്ന ഫാസിൽ ചിത്രത്തിൽ സഹസംവിധായകരായാണ് ഇരുവരുടേയും സിനിമാ ജീവിതം ആരംഭിക്കുന്നത്. അവര്‍ ആദ്യമായി ക്യാമറ വച്ചതും മമ്മൂട്ടിക്ക് വേണ്ടി.

ഒരു അഭിമുഖത്തിനിടെ സിദ്ധിഖ് പറഞ്ഞ ആ ഓര്‍മ്മ

1986 കാലം , മമ്മൂട്ടി മലയാളത്തിലെ തിരക്കുള്ള നടനാണ്. ഒരേസമയം ഒന്നിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന അത്രേയും തിരക്ക്. ഇതിനിടയിലാണ് ഫാസില്‍ ചിത്രമായ പൂവിന് പുതിയ പൂന്തെന്നലിലും പ്രധാന വേഷം ചെയ്യുന്നത്. ഞങ്ങള്‍ ടീം ആദ്യമായി സഹസംവിധായകരാകുന്ന ചിത്രം കൂടിയാണ് പൂവിന് പുതിയ പൂന്തെന്നല്‍, മമ്മൂക്ക തന്നെയാണ് ഞങ്ങളെ പാച്ചിക്കയ്ക്ക്( ഫാസില്‍) പരിചയപ്പെടുത്തുന്നത്

'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
തുടക്കം ഫാസിലിനോടൊപ്പം: തുടങ്ങിവച്ചത് കോമഡിയുടെ പുത്തന്‍ തരംഗം

ഓണം റിലീസായി ചിത്രം തീര്‍ക്കേണ്ടതിനാല്‍ തിരക്കിട്ട് ഷൂട്ട് ചെയ്യുകയാണ് പാച്ചിക്ക. അതിനിടയിലാണ് പാച്ചിക്കയുടെ വീട്ടില്‍ ഒരു മരണം സംഭവിക്കുന്നത്. അദ്ദേഹത്തിന് പോകാതെ നിവര്‍ത്തിയില്ല, 'മമ്മൂട്ടി രാത്രി എത്തും', ചെയ്ത് തീര്‍ക്കേണ്ട സീനുകള്‍ പറഞ്ഞ് ഞങ്ങളെ പറഞ്ഞ് ഏല്‍പ്പിച്ച് പാച്ചിക്ക പോയി. പിന്നാലെ എന്തോ അത്യാവശ്യം വന്ന് ക്യാമറമാന്‍ ആനന്ദക്കുട്ടനും എവിടെയോ പോയി. അദ്ദേഹവും അസിസ്റ്റ്ന്‍ഡിനെ ഏല്‍പ്പിച്ചാണ് പോയിരിക്കുന്നത്.

രാത്രി പന്ത്രണ്ട് മണിയൊക്കെയായപ്പോള്‍ മമ്മൂക്ക വന്നു. സെറ്റില്‍ സംവിധായകന്‍ മുതല്‍ മേയ്ക്ക് വരെയുള്ള എല്ലായിടത്തും അസിസ്റ്റന്‍ഡുമാര്‍ മാത്രം. എന്നാല്‍ പിന്നെ ഞാനും പോയി എന്‌റെ അസിസ്റ്റന്‍ഡിനെ വിടാമെന്നായി മമ്മൂക്ക. ഒടുവില്‍ അനുനയിപ്പിച്ച് സീന്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. പുലര്‍ച്ചെ 3 ആയപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇതുമതി , ബാക്കി നിങ്ങള്‍ എന്താന്നുവച്ചാല്‍ ചെയ്യൂ, എടുക്കാന്‍ ബാക്കിയുള്ള ഷോട്ടുകളെ കുറിച്ച് പറഞ്ഞിട്ടും മമ്മൂക്ക അടുക്കുന്നില്ല. അദ്ദേഹം കാറില്‍ കയറി പോയി

'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

പാച്ചിക്ക പറഞ്ഞ് ഏല്‍പ്പിച്ചു പോയ സീനുകള്‍ തീര്‍ന്നിട്ടുമില്ല, ഞങ്ങള്‍ ആലോചിച്ചിട്ട് ഒരു വഴിയേയുള്ളൂ, ആനന്ദക്കുട്ടന്‌റെ അസിസ്റ്റന്‍ഡ് ശിവന് മമ്മൂക്കയുടെ അതേ ഉയരം , ഏതാണ്ട് ഫിസിക്കും അതുപോലെ, മമ്മൂക്കയുടെ കോസ്റ്റ്യൂം ഇടീച്ചു. ലോങ് ഷോട്ടുകളും സജഷന്‍ ഷോട്ടുകളുമൊക്കെ ആയി സീനുകള്‍ തീര്‍ത്തു.

'ഇതൊന്നും ഞാന്‍ ചെയ്തതല്ല, ഇവന്‍മാര്‍ മറ്റാരൊക്കൊണ്ടോ ചെയ്യിച്ചതാണ്' സിദ്ധിഖ് - ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്
എപ്പോഴും ചിരിക്കുന്ന സിദ്ധിഖും ചിരിപ്പിക്കുന്ന സിനിമകളും

പക്ഷേ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ സീന്‍ കണ്ട മമ്മൂക്ക, പാച്ചിക്കയോട് പറഞ്ഞു, ഇതൊന്നും ഞാന്‍ ചെയ്തതല്ല, മറ്റാരെ കൊണ്ടോ ചെയ്യിച്ചതാണ്. ഇവൻമാരെ സൂക്ഷിച്ചോ !!!

logo
The Fourth
www.thefourthnews.in