'ഇത് ഏറ്റവും കഠിനമായ തീരുമാനം'; സംഗീത ലോകത്തുനിന്ന് വിടവാങ്ങുന്നതായി ഗായിക അനന്യ ബിര്‍ല

'ഇത് ഏറ്റവും കഠിനമായ തീരുമാനം'; സംഗീത ലോകത്തുനിന്ന് വിടവാങ്ങുന്നതായി ഗായിക അനന്യ ബിര്‍ല

ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്

തന്റെ മ്യൂസിക് കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന തുറന്ന് പറച്ചിലുമായി ഗായിക അനന്യ ബിര്‍ല. ഗായികാലോകത്ത് നിന്ന് ബിസിനസ് രംഗത്തേക്ക് പൂര്‍ണമായും ചുവടുമാറ്റുകയാണെന്ന് അനന്യ അറിയിച്ചു. വളരെ വൈകാരികമായാണ് ഇക്കാര്യം ഗായിക തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ബിസിനസ് കാര്യങ്ങളും സംഗീതവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നും അനന്യ പറഞ്ഞു.

''ഏറ്റവും കഠിനായ തീരുമാനമാണിത്. എന്റെ ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് ഞാനെത്തിച്ചേര്‍ന്നിരിക്കുന്നു. പ്രകടിപ്പിക്കാന്‍ സാധിക്കാത്ത രീതിയില്‍ അതെന്നെ ബാധിക്കുകയാണ്. ഇത്രയും വര്‍ഷങ്ങളില്‍ ഞാനിറക്കിയ സംഗീതത്തെ സ്‌നേഹിച്ച എല്ലാവര്‍ക്കും നന്ദി. നമ്മുടെ രാജ്യത്ത് കഴിവുള്ളവര്‍ ഒരുപാടുണ്ട്. ന്മമുടെ ആളുകള്‍ നിര്‍മിക്കുന്ന ഇംഗ്ലീഷ് സംഗീതം കേട്ട് അഭിനന്ദിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'', അനന്യ പോസ്റ്റില്‍ പറയുന്നു.

'ഇത് ഏറ്റവും കഠിനമായ തീരുമാനം'; സംഗീത ലോകത്തുനിന്ന് വിടവാങ്ങുന്നതായി ഗായിക അനന്യ ബിര്‍ല
'പുഷ്പ കരിയറില്‍ സ്വാധീനം ചെലുത്തിയിട്ടില്ല'; സംവിധായകനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഫഹദ്

എന്നാല്‍ അനന്യയുടെ തീരുമാനത്തില്‍ ബോളിവുഡ് താരങ്ങള്‍ അടക്കം നിരാശ പ്രകടിപ്പിച്ചു. ഇത് സങ്കടമുള്ള കാര്യമാണെന്നും എല്ല സ്വപ്‌നങ്ങള്‍ക്കും ശക്തി നല്‍കുന്നുവെന്നും അര്‍മാന്‍ മാലിക് പ്രതികരിച്ചു. ആശംസകളറിയിച്ച് ബോബി ഡിയോളും ടെന്നീസ് താരം സാനിയ മിര്‍സയും രംഗത്തെത്തി. അനന്യ കാരണം ഒരുപാട് പ്രചോദനം ലഭിച്ചിട്ടുണ്ടെന്നും സംഗീത ലോകത്തുനിന്ന് മാറിനില്‍ക്കരുതെന്നുമാണ് ആരാധകരുടെ പ്രതികരണം. എന്നിരുന്നാലും അനന്യയുടെ തീരുമാനത്തെയും ആരാധകര്‍ അംഗീകരിക്കുന്നുണ്ട്.

'ഇത് ഏറ്റവും കഠിനമായ തീരുമാനം'; സംഗീത ലോകത്തുനിന്ന് വിടവാങ്ങുന്നതായി ഗായിക അനന്യ ബിര്‍ല
ആവേശത്തിലാഴ്ത്താന്‍ 'ആവേശ'വും; ഈ ആഴ്ചയിലെ ഒടിടി ചിത്രങ്ങള്‍

2016ലാണ് അനന്യയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ ഗാനമായ ലിവിന്‍ ദ ലൈഫ് പുറത്തിറങ്ങിയത്. 2017 ജൂലൈയില്‍ മെന്റ് ടു ബിയും 2018 മാര്‍ച്ചില്‍ ഹോള്‍ഡ് ഓണും പുറത്തിറങ്ങി. അതേ വര്‍ഷം തന്നെ ഫോര്‍ത്ത് സിംഗിളും സര്‍ക്കിള്‍സും പുറത്തിറക്കി. അടുത്തിടെ ലക്കി അലിക്കും അര്‍മാന്‍ മാലിക്കിനുമൊപ്പം ഡു ഓര്‍ ഡു പ്യാര്‍ എന്ന ബോളിവുഡ് സിനിമയുടെ സൗണ്ട് ട്രാക്കിലും അനന്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാ ബാലന്‍, പ്രതിക് ഗാന്ധി, ഇല്യാന ഡി ക്രൂസ്, സെന്തില്‍ രാമമൂര്‍ത്തി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ ഏപ്രിലിലാണ് തീയേറ്ററിലെത്തിയത്.

logo
The Fourth
www.thefourthnews.in