'സാരമില്ലെന്ന് ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല'; അവസാന കൂടിക്കാഴ്ചയുടെ ഓർമയിൽ സൽ‍മ

'സാരമില്ലെന്ന് ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല'; അവസാന കൂടിക്കാഴ്ചയുടെ ഓർമയിൽ സൽ‍മ

ചുറുചുറുക്കോടെ, അളവറ്റ പ്രതീക്ഷയോടെ മാത്രം കണ്ടു ശീലിച്ച മനുഷ്യനെ അത്തരമൊരു നിസ്സഹായാവസ്ഥയിൽ കാണേണ്ടിവരും എന്ന് ഒരിക്കലും സങ്കല്പിച്ചിട്ടില്ലെന്ന് സൽ‍മ പറയുന്നു

ഒരാഴ്ച്ച മുൻപാണ് സൽ‍മ ജോർജ്ജ് കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ചെന്ന് ഭർത്താവിനെ അവസാനമായി കണ്ടത്. മകനുമുണ്ടായിരുന്നു ഒപ്പം. "ശനിയാഴ്ച്ച കാണുമ്പോൾ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. മുഖത്തും വയറിലുമൊക്കെ ട്യൂബുകൾ."- സൽ‍മ പറഞ്ഞു. "എന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കും പോലെ തോന്നി. സാരമില്ല എന്ന് പറഞ്ഞു ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല അപ്പോൾ. വല്ലാത്ത ഒരവസ്ഥയിൽ ആയിരുന്നു ഞാനും." കുറച്ചു കാലമായി മകനോടൊപ്പം ഗോവയിൽ താമസിക്കുന്ന സൽമയുടെ ശബ്ദം ഇടറുന്നു.

'സാരമില്ലെന്ന് ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല'; അവസാന കൂടിക്കാഴ്ചയുടെ ഓർമയിൽ സൽ‍മ
അനശ്വര ഗാനങ്ങൾ നാം കേട്ടത് ജോർജ്ജ് ചിത്രങ്ങളിൽ

"ഓർക്കുമ്പോൾ ആകെ ഒരു ശൂന്യതയാണ്. എന്നും ചുറുചുറുക്കോടെ, അളവറ്റ പ്രതീക്ഷയോടെ മാത്രം കണ്ടു ശീലിച്ച മനുഷ്യനെ അത്തരമൊരു നിസ്സഹായാവസ്ഥയിൽ കാണേണ്ടിവരും എന്ന് ഒരിക്കലും സങ്കല്പിച്ചിട്ടില്ല.." "ഉടൻ വീണ്ടും വരാം" എന്ന വാക്കുകളോടെ മനസ്സില്ലാമനസ്സോടെയാണ് അന്ന് വിടപറഞ്ഞതെങ്കിലും തിരിച്ചു ഗോവയിൽ എത്തിയ ശേഷം ഇത്ര നാളും ജോർജ്ജേട്ടന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയായിരുന്നു താനെന്ന് സൽ‍മ പറയുന്നു.

'സാരമില്ലെന്ന് ആശ്വസിപ്പിക്കയല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല'; അവസാന കൂടിക്കാഴ്ചയുടെ ഓർമയിൽ സൽ‍മ
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

"നിഷ്ക്രിയനായി, നിസ്സംഗനായി ഒരു മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട ജോർജേട്ടനെ കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല എനിക്ക്. എന്നും സിനിമയായിരുന്നു അദ്ദേഹത്തിന്റെ പാഷൻ. ശയ്യാവലംബിയായ കാലത്ത് പോലും സിനിമയായിരുന്നു അദേഹത്തിന്റെ മനസ്സ് നിറയെ..." "എന്റെ ജീവിതത്തിന്റെ വഴി തിരിച്ചു വിട്ട പാട്ട് തന്നതും അദ്ദേഹമല്ലേ? മറക്കാനാവില്ല ആ കാലമൊന്നും.." ഉൾക്കടൽ എന്ന ചിത്രത്തിൽ ജയചന്ദ്രനോടൊപ്പം "ശരദിന്ദു മലർദീപ നാളം നീട്ടി" എന്ന പ്രശസ്ത ഗാനം പാടിയ സൽമയുടെ വാക്കുകളിൽ ഒരു ഗദ്ഗദം വന്നു നിറയുന്നു.

logo
The Fourth
www.thefourthnews.in