'കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റിവെച്ചു...', ബേസിലിന്റെ പിറന്നാളിന് വ്യത്യസ്ത ആശംസകളുമായി എലിസബത്തും ടൊവിനോയും

'കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റിവെച്ചു...', ബേസിലിന്റെ പിറന്നാളിന് വ്യത്യസ്ത ആശംസകളുമായി എലിസബത്തും ടൊവിനോയും

ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിലെ വീഡിയോയാണ് ടൊവിനോ പങ്കുവെച്ചത്

മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്ത ആശംസകളുമായി പങ്കാളി എലിസബത്തും ഉറ്റസുഹൃത്തും നടനുമായ ടൊവിനോ തോമസും. സിനിമകളിലൂടെ തമാശകള്‍ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത് പോലെ തന്നെ ബേസിലിന്റെ ഇന്റര്‍വ്യൂകളും ഷൂട്ടിങ് ലൊക്കേഷനുകളിലെ സംഭവങ്ങളും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ടൊവിനോ തന്നെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അത്തരത്തിലൊരു വീഡിയോയാണ് ബേസിലിന്റെ പിറന്നാള്‍ ദിനത്തില്‍ ടൊവിനോ പങ്കുവെച്ചത്.

'കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റിവെച്ചു...', ബേസിലിന്റെ പിറന്നാളിന് വ്യത്യസ്ത ആശംസകളുമായി എലിസബത്തും ടൊവിനോയും
മഹാദേവ് വാതുവെപ്പ് കേസ്: ബോളിവുഡ് നടൻ സാഹിൽ ഖാൻ അറസ്റ്റിൽ, ആപ്ലിക്കേഷന്റെ സഹഉടമയെന്ന് എസ് ഐ ടി

ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി തോണി തുഴയുന്ന ബേസിലിന്റെ വീഡിയോക്കൊപ്പം പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ് ടൊവിനോ. മമ്മൂട്ടി നായകനായ അഴകിയ രാവണനിലെ 'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന ഗാനമാലപിച്ചാണ് ബേസില്‍ തോണി തുഴയുന്നത്. മുടി ഒരു വശത്ത് ചീകിയൊതുക്കി കണ്ണട വച്ച് നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ബേസില്‍. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷത്തിലായിരുന്നു താരം. ടൊവിനോയുടെ പോസ്റ്റിന് താഴെ നന്ദിയറിയിച്ചുള്ള ബേസിലിന്റെ കമന്റുമുണ്ട്.

മകള്‍ ഹോപ്പുമൊത്തുള്ള രസകരമായ വീഡിയോയാണ് എലിസബത്ത് പങ്കുവച്ചത്. കുട്ടിയെ വാഷ്ബേസിനുള്ളില്‍ ഇരുത്തിയെന്നും കുറച്ച് നേരം ഫ്രിഡ്ജില്‍ കയറ്റിവച്ചുവെന്നും എലിസബത്തിനോട് ബേസില്‍ പറയുന്ന വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. 'ഹാപ്പി ബര്‍ത്ത് ഡേ ടു ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പ' എന്ന ക്യാപ്ഷനോടു കൂടിയുള്ള വീഡിയോക്ക് കീഴില്‍ രസകരമായ കമന്റുകളും വരുന്നുണ്ട്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത പൃഥ്വിരാജിനൊപ്പമുള്ള ഗുരുവായൂരമ്പല നടയിലാണ് ബേസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമ. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

logo
The Fourth
www.thefourthnews.in