ഹാട്രിക് വിജയക്കുതിപ്പിനായി ഷാരൂഖ്; കേരളത്തിലും തമിഴ്നാട്ടിലും 'ഡങ്കി' വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ്

ഹാട്രിക് വിജയക്കുതിപ്പിനായി ഷാരൂഖ്; കേരളത്തിലും തമിഴ്നാട്ടിലും 'ഡങ്കി' വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ്

പാൻ ഇന്ത്യൻ ചിത്രം പ്രഭാസിന്റെ 'സലാറു'മായാണ് ഡങ്കി ക്ലാഷ് റിലീസിനൊരുങ്ങുന്നത്. ഡങ്കി ഡിസംബര്‍ 21നും സലാർ ഡിസംബർ 22നുമാണ് റിലീസ്

ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനുശേഷം 'ഡങ്കി'യിലൂടെ ബോക്സ് ഓഫീസ് ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ. 'ജവാന്' ശേഷം 'ഡങ്കി'യുടെയും കേരളത്തിലേയും തമിഴ് നാട്ടിലെയും വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. അറ്റ്ലിയുടെ സംവിധാനത്തിൽ ഷാറൂഖ് ഖാൻ നായകനായെത്തിയ 'ജവാൻ' കേരളത്തിലും തമിഴകത്തും വിതരണത്തിനെത്തിച്ചതും ഗോകുലം മൂവീസ് ആയിരുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെയും ജിയോ സ്റ്റുഡിയോസിന്റെയും ബാനറിൽ രാജ്കുമാർ ഹിരാനി തിരക്കഥയെഴുതി സംവിധാനവും ചിത്രസംയോജനവും നിർവഹിക്കുന്ന ചിത്രമാണ് ഡങ്കി. 21ന് ചിത്രം തിയറ്ററുകളിലെത്തും.

ഹാട്രിക് വിജയക്കുതിപ്പിനായി ഷാരൂഖ്; കേരളത്തിലും തമിഴ്നാട്ടിലും 'ഡങ്കി' വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ്
കടം തീര്‍ക്കാന്‍ ഡാന്‍സറായ ബാദ്ഷ; ഷാരുഖ് ഖാന്‍ എന്ന ഫീനീക്സ് പക്ഷി

പികെ, സഞ്ജു, ത്രീ ഇഡിയറ്റ്സ്, മുന്ന ഭായ്, എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം രാജ്‌കുമാർ ഹിരാനി ഒരുക്കുന്ന ചിത്രമാണ് ഡങ്കി. ഹിറ്റ് മേക്കർ സംവിധായകനും ഷാരൂഖ് ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

ഷാരൂഖ് ഖാൻ വൻ തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു 2023. ജനുവരിയിൽ 'പത്താൻ', സെപ്റ്റംബറിൽ 'ജവാൻ', ഡിസംബറിൽ 'ഡങ്കി'. ബൊമൻ ഇറാനി, തപ്‌സി പന്നു, വിക്കി കൗശൽ, വിക്രം കൊച്ചാർ, അനിൽ ഗ്രോവർ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകൾ അണിനിരക്കുന്ന 'ഡങ്കി' ഹൃദയസ്പർശിയായ ഒരു സിനിമ ആയിരിക്കുമെന്നാണ് പുറത്തിറങ്ങിയ ടീസറുകളും ​ചിത്രത്തിലെ ​ഗാനങ്ങളും സൂചിപ്പിക്കുന്നത്.

രാജ്‌കുമാർ ഹിരാനിയും ഗൗരി ഖാനും ജ്യോതി ദേശ്‌പാണ്ഡെയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാജ്‌കുമാർ ഹിരാനിയോടൊപ്പം അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് തയാറാക്കിയിരിക്കുന്നത്.

ഹാട്രിക് വിജയക്കുതിപ്പിനായി ഷാരൂഖ്; കേരളത്തിലും തമിഴ്നാട്ടിലും 'ഡങ്കി' വിതരണത്തിനെത്തിക്കുന്നത് ഗോകുലം മൂവീസ്
മതം രാഷ്ട്രീയം സിനിമ; ഒരു ഷാരൂഖ് ഖാൻ മാതൃക

മുംബൈ, ജബൽപൂർ, കാശ്മീർ, ബുഡാപെസ്റ്റ്, ലണ്ടൻ, ജിദ്ദ, നിയോം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. അമൻ പന്ത് ആണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, പ്രീതം സൗണ്ട് ട്രാക്കും. സി കെ മുരളീധരൻ, മനുഷ് നന്ദൻ, അമിത് റോയ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകർ.

logo
The Fourth
www.thefourthnews.in