പാൻമസാല പരസ്യം: ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്‌

പാൻമസാല പരസ്യം: ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്‌

അഭിഭാഷകനായ മോത്തിലാൽ യാദവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി

നടന്മാരായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ , അക്ഷയ് കുമാർ എന്നിവര്‍ പാൻമസാല ഉപയോഗത്തിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിൽ അഭിനയിച്ച സംഭവത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ച് അലഹബാദ് ഹൈക്കോടതി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപ്പന്നങ്ങളോ വസ്തുക്കളോ പ്രോത്സാഹിപ്പിക്കുന്നതിൽ 'പത്മ പുരസ്‌കാരങ്ങൾ' ലഭിച്ച താരങ്ങളുടെ പങ്കിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകനായ മോത്തിലാൽ യാദവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. സംഭവത്തിൽ മുമ്പ് നിവേദനം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

പാൻമസാല പരസ്യം: ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്‌
നികുതി വെട്ടിപ്പിന് പുറമെ ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലാണ് ഇത് സംബന്ധിച്ച് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. തുടർന്ന് കോടതിയലക്ഷ്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.

വിഷയത്തിൽ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ എന്നിവർക്ക് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) ഒക്ടോബർ 20ന് നോട്ടീസ് അയച്ചതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെ കോടതിയെ അറിയിച്ചു.

പാൻമസാല പരസ്യം: ബോളിവുഡ് താരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിന് നോട്ടീസ്‌
IFFK 2023| നന്മ മരങ്ങൾക്കുള്ളിലെ കപട മുഖം; ഡോണിൻ്റെ ഫാമിലി തുറന്നുകാട്ടുന്ന കുടുംബസത്യങ്ങൾ

സുപ്രീം കോടതിയും വിഷയം പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. കേസിൽ അടുത്ത ഹിയറിങ് 2024 മെയ് 9-ന് നിശ്ചയിച്ചു.

logo
The Fourth
www.thefourthnews.in