നികുതി വെട്ടിപ്പിന് പുറമെ  ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്

നികുതി വെട്ടിപ്പിന് പുറമെ ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്

എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷമാണ് കമ്പനിയ്ക്കെതിരെ കേസ് എടുത്തത്

വൻ നികുതി വെട്ടിപ്പ് നടത്തി പിടിയിലായ ഹൈറിച്ച് കമ്പനിയ്ക്കെതിരെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷമാണ് കമ്പനിയ്ക്കെതിരെ കേസ് എടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതിൽ വയനാട്, തൃശൂർ, എറണാകുളം ജില്ലകളിലും ഹൈറിച്ചിനെതിരെ കേസ് നിലവിൽ ഉണ്ട്.

ഹൈറിച്ചിന്റെ ഉടമസ്ഥതയിലുള്ള എച്ച്ആർ ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ 15 ശതമാനം പലിശയും, 500 ശതമാനം വാർഷിക ലാഭവുമായിരുന്നു വാഗ്ദാനം. കൂടാതെ മണിചെയിൻ മാതൃകയിൽ ആളുകളെ ചേർത്താൽ 30 മുതൽ മൂന്ന് ശതമാനം വരെ അധിക ലാഭവും വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ വിശ്വസിച്ച് പണം നിലക്ഷിച്ച കബളിപ്പിക്കപ്പെട്ട എറണാകുളം സ്വദേശി മനു നൽകിയ പരാതിയിലായിരുന്നു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

നികുതി വെട്ടിപ്പിന് പുറമെ  ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്
സംസ്ഥാനത്തെ ഏറ്റവും വലിയ നികുതി വെട്ടിപ്പ് പിടികൂടി, 126 കോടി പിഴ; വിവരങ്ങൾ പുറത്ത് വിടാതെ ജിഎസ്ടി വകുപ്പ്

2022 ജൂലൈ 15-ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. 2023 ൽ തൃശൂർ ചേർപ്പ് പോലീസ് സ്റ്റേഷനിൽ കോഴിക്കോട് വടകര സ്വദേശി നൽകിയ പരാതിയിൽ ആദ്യം കേസ് എടുക്കാൻ തയ്യാറായില്ല. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ.

ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ലെന്നും ബഡ്സ് ആക്ട് പ്രകാരം കേസ് എടുത്ത് നടപടി തുടങ്ങണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. പോലീസ് കേസ് എടുക്കാത്തതിനാൽ പരാതി കാരനായ വൽസൻ കോടതിയെ സമീപിച്ചു.

നികുതി വെട്ടിപ്പിന് പുറമെ  ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്
തിരുവനന്തപുരത്ത് കഴിഞ്ഞ 23 വർഷത്തിനിടെ കാണാതായവരില്‍ 30 കുട്ടികള്‍ ഇപ്പോഴും ഇരുട്ടില്‍; ഉത്തരം കണ്ടെത്താനാകാതെ പോലീസ്

തുടർന്ന് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ സെപ്ടംബറിൽ കേസ് എടുത്തത്. ഈ കേസിലാണ് നിലവിൽ ബഡ്സ് ആക്ട് ചുമത്തി തുടർ നടപടികൾ ആരംഭിച്ചത്. നിക്ഷേപിക്കുന്ന തുകയ്ക്കു വന്‍തോതില്‍ പലിശയാണ് ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിയുടെ വാഗ്ദാനം. കൂടാതെ മണിചെയിൻ മാതൃകയിൽ തുടർനിക്ഷേപങ്ങൾക്ക് അധിക പലിശയും വാഗ്ദാനം ചെയ്തിരുന്നു. കോടികളാണ് ഇതുവഴി സംസ്ഥാനത്തുടനീളം ആളുകളില്‍ നിന്ന് നിക്ഷേപമായി കമ്പനി സ്വരൂപിച്ചത്.

അനധികൃതമായി നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നത് തടയുന്ന ബഡ്സ് ആക്ട് പ്രകാരമാണ് ജില്ല കലക്ടർ നടപടി ആരംഭിച്ചത്. റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരം ഹൈറിച്ച് ഓണ്‍ലൈന്‍ കമ്പനിയ്ക്കു നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം കഴിയില്ല. സാമ്പത്തിക തട്ടിപ്പിൽ വയനാട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലും കമ്പനിയ്ക്ക് എതിരെ കേസ് ഉണ്ട്. നികുതി വെട്ടിപ്പ് പിടികൂടിയതിന് പിന്നാലെ നിരവധി പരാതികൾ കമ്പനിയ്ക്ക് എതിരെ ഉയരുകയാണ്.

നികുതി വെട്ടിപ്പിന് പുറമെ  ക്രിപ്റ്റോ കറൻസി തട്ടിപ്പും; ഹൈറിച്ച് കമ്പനിക്കെതിരെ കേസ്
കശ്മീരിന്റെ പ്രത്യേക പദവി: എന്താണ് അനുച്ഛേദം 370? ഇത് റദ്ദാക്കിയ കേന്ദ്ര നടപടിക്ക് പിന്നിലെന്ത്?

തൃശൂർ ആസ്ഥാനമായ ഹൈറിച്ച് ഓൺ ലൈൻ ഷോപ്പി എന്ന സ്ഥാപനം 703 കോടി രൂപയുടെ വരുമാനം കുറച്ചു കാണിച്ചെന്നായിരുന്നു GST വകുപ്പിന്റെ കണ്ടെത്തൽ. മൾട്ടി ലെവൽ മാർക്കറ്റിംഗ് മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. 15 ശതമാനം പിഴ ഉൾപ്പെടെ 126.54 കോടി രൂപയാണ് സ്ഥാപനം സർക്കാരിന് നികുതി വെട്ടിപ്പിൽ പിഴ ചുമതിയ്. സംസ്ഥാന ജി എസ് ടി വിഭാഗം പിടികൂടുന്ന ഏറ്റവും ഉയർന്ന തുകയിലെ നികുതി വെട്ടിപ്പായിരുന്നു ഇത്. എന്നാൽ ഇതിൽ എത്രയോ മടങ്ങ് വലുതാണ് നിയമ വിരുദ്ധമായി സ്വീകരിച്ച നിക്ഷേപങ്ങൾ എന്നാണ് വിവരം.

logo
The Fourth
www.thefourthnews.in