തെയ്യം കലാകാരനായി സുധീർ കരമന; ലിപിയില്ലാത്ത ഭാഷയിലെ 'ഒങ്കാറ' കൊൽക്കത്ത ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ

തെയ്യം കലാകാരനായി സുധീർ കരമന; ലിപിയില്ലാത്ത ഭാഷയിലെ 'ഒങ്കാറ' കൊൽക്കത്ത ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ

ആദിവാസി തെയ്യം കലാകാരനായി സുധീർ കരമന അഭിനയിക്കുന്ന ചിത്രം ലിപികളില്ലാത്ത മാർക്കോടി ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്

കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഉണ്ണി കെ ആർ സംവിധാനം ചെയ്ത 'ഒങ്കാറ'. ഇന്ത്യൻ സിനിമ വിഭാഗത്തിലെ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ആദിവാസി തെയ്യം കലാകാരനായി സുധീർ കരമന അഭിനയിക്കുന്ന ചിത്രം ലിപികളില്ലാത്ത മാർക്കോടി ഭാഷയിലാണ് ഒരുക്കിയിരിക്കുന്നത്.

ഗോത്രവിഭാഗമായ മാവിലാൻവിഭാഗത്തിന്റെഭാഷയാണ് മർക്കോടി. ഈ ഭാഷയിൽ ഒരുക്കിയിരിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒങ്കാറ. പൂർവ്വകാലത്ത് കരനെൽകൃഷി നടത്തിയും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ഉപജീവനം കഴിച്ചിരുന്ന ഗോത്രവിഭാഗമാണ് മാവിലാൻ സമുദായം. അവരുടെ അതിജീവനത്തിന്റെ കഥകൂടിയാണ് ' ഒങ്കാറ'.

തെയ്യം കലാകാരനായി സുധീർ കരമന; ലിപിയില്ലാത്ത ഭാഷയിലെ 'ഒങ്കാറ' കൊൽക്കത്ത ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ
തിലകന്‍ മുതല്‍ വിജയരാഘവന്‍ വരെ; സിനിമയിലെ വി എസ്

പ്രാദേശികമായി മാവിലവു എന്നപേരിൽ അറിയപ്പെടുന്ന മർക്കോടി ഭാഷ വാമൊഴിയായാണ് തലമുറകളിലേക്ക് കൈമാറുന്നത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

നൂറ്റാണ്ടുകളായി അടിമകളായി കഴിഞ്ഞിരുന്ന ഗോത്രവിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്ന ചിത്രത്തിൽ ആറോളം പരമ്പരാഗത ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോത്രവിഭാഗങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൈമോശം വന്നു കൊണ്ടിരിക്കയാണെന്നും ഭാഷയും സംസ്‌കാരവും കലയും ചരിത്രതാളുകളിലേക്ക് ആവാഹിക്കുകയെന്ന ദൗത്യമാണ് ഒങ്കാറയിലൂടെ നിർവ്വഹിച്ചിരിക്കുന്നതെന്നും സംവിധായകൻ ഉണ്ണി കെ ആർ പറഞ്ഞു.

ഗോത്രവിഭാഗത്തിന്റെ പഴയകാല ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒങ്കാറയുടെ കഥ. പൂർണ്ണമായും ഉൾക്കാട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. പുറം ലോകം ഏറെ കണ്ടിട്ടില്ലാത്ത വിവിധ ഗോത്ര തെയ്യങ്ങളും മംഗലംകളിയും പ്രാചീനകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഗാനങ്ങളും ഒങ്കാറയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഉണ്ണി പറഞ്ഞു.

സുധീർ കരമനയ്‌ക്കൊപ്പം വെട്ടുകിളി പ്രകാശ്, സുഭാഷ് രാമനാട്ടുകര, ഗോപിക വിക്രമൻ, സാധിക വേണുഗോപാൽ, അരുന്ധതി നായർ, രമ്യ ജോസഫ്, ആഷിക് ദിനേശ്, ജിബു ജോർജ്ജ്, റാം വിജയ്, സച്ചിൻ, സജിലാൽ, ഗാന്ധിമതി തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിതുര, കല്ലാർ, കാസർക്കോട് എന്നിവിടങ്ങളിലായിരുന്നു ഒങ്കാറയുടെ ചിത്രീകരണം.

ക്രിസ്റ്റൽ മീഡിയ, വ്യാസചിത്ര, സൗ സിനി മാസ്, എന്നിവയുടെ ബാനറിൽ സുഭാഷ് മേനോൻ, ജോർജ്ജ് തോമസ് വെള്ളാറേത്ത്, ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട്, സൗമ്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം : വിനോദ് വിക്രം, പ്രശാന്ത് കൃഷ്ണ, എഡിറ്റർ: സിയാൻ ശ്രീകാന്ത്, പ്രൊജക്റ്റ് കോ- ഓഡിനേറ്റർ : ഒ കെ പ്രഭാകരൻ. നിർമ്മാണ നിർവ്വഹണം: കല്ലാർ അനിൽ, മേക്കപ്പ് : ജയൻ പൂങ്കുളം,വസ്ത്രലങ്കാരം:ശ്രീജിത്ത്,ഷിനു ഉഷസ്. കല :അഖിലേഷ് ശബ്ദസംവിധാനം: രാധാകൃഷ്ണൻ, സംഗീതം : സുധേന്ദു രാജ്, പി ആർ ഒ: എ എസ് ദിനേശ്

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in